ലക്നൗ : ഒടുവിൽ നൂറിന് ആഗ്രഹസാഫല്യം . പ്രണയിച്ച യുവാവിനെ സ്വന്തമാക്കി തന്നെ ഒരു മനുഷ്യനായി കാണാത്ത മതവും നൂറി ഉപേക്ഷിച്ചു . യുപിയിലെ സീതാപൂർ സ്വദേശിനിയാണ് നൂറി . മുത്തലാഖും , നിക്കാഹ് ഹലാലയും ഭയന്ന് ഇസ്ലാം മതത്തിൽ നിന്ന് വിവാഹം കഴിക്കാൻ പോലും നൂറിയ്‌ക്ക് താല്പര്യമില്ലായിരുന്നു.
ഒന്നര വർഷത്തോളമായി സീതാപൂരിലെ മച്രെഹ്ത സ്വദേശിയായ അഖിലേഷ് കുമാറുമായി പ്രണയത്തിലായിരുന്നു നൂറി. എന്നാൽ നൂറിയുടെ വീട്ടുകാർ ഭീഷണികളുമായി രംഗത്തെത്തി . തുടർന്ന് നൂറി തന്നെ മുൻ കൈ എടുത്ത് വിവരങ്ങൾ . ഹിന്ദു ഷേർ സേനയെ അറിയിച്ചു . ഹിന്ദു ഷേർ സേന അംഗങ്ങളുടെ സഹായത്തോടെ രാംകോട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ മാതാ കാളി ക്ഷേത്രത്തിൽ വച്ച് ശുചീകരണ ചടങ്ങുകൾ നടത്തി നൂറി ഹിന്ദുമതം സ്വീകരിച്ച് നിഷ എന്ന പേര് സ്വീകരിച്ചു . അവിടെ തന്നെ വച്ചായിരുന്നു ഇവരുടെ വിവാഹം .
എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ ഈ തീരുമാനം എടുത്തത്. കഴിഞ്ഞ ഒന്നര വർഷമായി ഞങ്ങൾ പ്രണയത്തിലായിരുന്നു. നേരത്തെ ഹിന്ദുമതത്തിൽ താല്പര്യം ഉണ്ടായിരുന്നു . ബഹ്റൈച്ചിൽ മതത്തിൽ പേരിൽ നടന്ന അക്രമങ്ങൾ കണ്ടതോടെയാണ് ഞാൻ സനാതന ധർമ്മം സ്വീകരിക്കാൻ തീരുമാനിച്ചു. അങ്ങനെയുള്ള ഒരു മതത്തിൽ ജീവിക്കേണ്ട എന്ന് എനിക്ക് തോന്നി. ഞാൻ ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുവായി. മനുഷ്യനെ മനുഷ്യനായി പരിഗണിക്കാത്ത മതത്തിൽ ജീവിക്കരുത് – നൂറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: