കോഴിക്കോട്: പരിമിത കാലത്ത് പി.ടി. ഉഷയെ പോലുള്ള കായിക താരങ്ങള് മെഡല് നേട്ടം കൊയിതപ്പോള് ഇന്ന് അടിസ്ഥാന സൗകര്യങ്ങള് എല്ലാം ഉണ്ടായിട്ടും കായിക മേഖലയിലേക്ക് താരങ്ങള് മുന്നോട്ട് വരുന്നില്ലെന്ന് കേരള സ്പോട്സ് കൗണ്സില് പ്രസിഡന്റ് യു. ഷറഫലി. ജന്മഭൂമിയുടെ സുവര്ണ ജൂബിലിയാഘോത്തിന്റെ ഭാഗമായ ‘സ്വ’ വിജ്ഞാനോത്സവത്തിലെ ഒളിമ്പിക്സ് 2036 വേദിയാകാന് ഭാരതം എന്ന സെമിനാറില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായിക താരങ്ങളുടെ ചിന്താഗതിയില് മാറ്റം വരുത്തണം. ചിന്താ ഗതി മാറാതെ എന്ത് അടിസ്ഥാന സൗകര്യങ്ങള് ഉണ്ടായിട്ടും കാര്യമില്ല. മാറി മാറി വരുന്ന സര്ക്കാറുകള് കായിക രംഗത്തെ വികസനത്തിനായി കൂടുതല് കാര്യങ്ങള് ചെയ്യണം. കുട്ടിക്കാലത്ത് കഴിവുള്ള താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി അവര്ക്ക് വളര്ന്നു വരാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ചെയ്തു കൊടുക്കണം. അധ്യാപകര് കഴിവുള്ള കുട്ടികളെ കണ്ടത്തണം. എന്നാല് മാത്രമെ കായിക രംഗത്ത് വളര്ച്ച കൊണ്ടു വരാന് സാധിക്കു എന്ന് അദ്ദേഹം പറഞ്ഞു.
കേവലം ജോലിക്ക് വേണ്ടി മാത്രമാകരുത് കായികരംഗത്തെ കടന്നു വരവ്. ഇന്ന് സൗകര്യങ്ങള് ഏറെയുണ്ടെങ്കിലും അതിനനുസരിച്ചുളള നേട്ടങ്ങള് കൊണ്ടുവരാന് കായിക താരങ്ങള്ക്ക് കഴിയുന്നില്ല. കേരളത്തില് സിന്തറ്റിക് ട്രാക്ക് ഇല്ലായിരുന്ന കാലത്താണ് പി ടി ഉഷ അഭിമാനകരമായ നേട്ടങ്ങള് കൊയ്തത്.
മാറി മാറി വരുന്ന സര്ക്കാറുകള് കായിക രംഗത്തിനായി പലതും ചെയ്യാറുണ്ട്. . യു. ഷറഫലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: