Kerala

ശബരിമല തീത്ഥാടകര്‍ കൈവശം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കരുതണം

Published by

പത്തനംതിട്ട : ശബരിമല തീത്ഥാടകരുടെ കൈവശം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉണ്ടാകണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.70,000 പേര്‍ക്ക് വെര്‍ച്വല്‍ ബുക്കിംഗ് മുഖേനയും 10,000 പേര്‍ക്ക് സ്‌പോട്ടിന് പകരമായി ഉളള തത്സമയ ബുക്കിംഗിലൂടെയും ദര്‍ശനം അനുവദിക്കും.

പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ ബുക്കിംഗ് കൗണ്ടറുകള്‍ ഉണ്ടാകും. ഇത്തവണ സീസണ്‍ ആരംഭിക്കുന്നത് മുതല്‍ 18 മണിക്കൂര്‍ ദര്‍ശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.

ഇത്തവണ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് ബുക്കിംഗിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യമായി തുടങ്ങും. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ തന്നെ കെഎസ്ആര്‍ടിസി ടിക്കറ്റെടുക്കാനുള്ള ലിങ്കും ലഭ്യമാക്കും. 40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസംമുമ്പ് കെഎസ്ആര്‍ടസിയില്‍ സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.

യാത്ര പുറപ്പെടുന്ന സ്ഥലം സ്‌റ്റേഷനില്‍നിന്ന് 10 കിലോമീറ്ററിനുള്ളിലാണെങ്കില്‍ അവിടെയെ
ത്തി തീര്‍ഥാടകരെ കയറ്റും. മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ ആദ്യഘട്ടത്തില്‍ 383 ബസും രണ്ടാംഘട്ടം 550 ബസും ക്രമീകരിച്ചുണ്ട്. തിരക്കേറിയാല്‍ ബസുകളുടെ എണ്ണം കൂട്ടും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by