India

അദാനിയോ, അംബാനിയോ അല്ല : ഇന്ത്യയിൽ ഏറ്റവും പണം ചാരിറ്റിയ്‌ക്കായി ചെലവഴിക്കുന്ന വ്യവസായ പ്രമുഖൻ ഇദ്ദേഹമാണ്

Published by

അടുത്തിടെ, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് കമ്പനിയായ ടാറ്റ ഗ്രൂപ്പിന്റെ തലവൻ രത്തൻ ടാറ്റയുടെ വിൽപ്പത്രം പുറത്തുവന്നിരുന്നു. അതിൽ അദ്ദേഹം 10,000 കോടിയിലധികം മൂല്യമുള്ള തന്റെ സ്വത്തിന്റെ ഒരു പ്രധാന ഭാഗം സംഭാവനയായി നൽകിയിരുന്നു. അതുപോലെ തന്നെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും ഏഷ്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനിയുടെ റിലയൻസ് ഫൗണ്ടേഷനും ചാരിറ്റി പ്രവർത്തനം നടത്താറുണ്ട് . എങ്കിലും രാജ്യത്ത് ഏറ്റവും വലിയ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യവസായി ടാറ്റയോ അംബാനിയോ ആരുമല്ല.

ഇന്ത്യയിലെ സമ്പന്നന്മാർക്കിടയിലെ മനുഷ്യസ്നേഹി മറ്റാരുമല്ല ശിവ് നാടാർ ആണ്. ഹുറൂൺ ഇന്ത്യയാണ് ഈ പട്ടിക പുറത്ത് വിട്ടത് .ഹുറുൺ ഇന്ത്യയുടെ 2024 ലെ ഇന്ത്യയിലെ മികച്ച 10 മനുഷ്യസ്‌നേഹികളുടെ പട്ടിക പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതൽ സമ്പത്ത് സംഭാവന ചെയ്ത വ്യവസായി ശിവ് നാടാർ ആണ്. കഴിഞ്ഞ വർഷവും ഈ പട്ടികയിൽ അദ്ദേഹം ഒന്നാം സ്ഥാനത്തായിരുന്നു. എച്ച്‌സിഎൽ ടെക്‌നോളജീസ് സ്ഥാപകൻ ശിവ് നാടാറും കുടുംബവും ഈ വർഷം 2,153 കോടി രൂപയാണ് ചാരിറ്റിയ്‌ക്കായി സംഭാവന ചെയ്തത്.

ശിവ് നാടാർ കഴിഞ്ഞാൽ മുകേഷ് അംബാനിയും കുടുംബവുമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ക്ഷേമപ്രവർത്തനങ്ങൾക്കായി 407 കോടി രൂപ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. ബജാജ് ഫാമിലി ഈ പട്ടികയിൽ മൂന്നാമതാണ്. ഈ വർഷം 352 കോടി രൂപയാണ് ബജാജ് കുടുംബം സംഭാവന നൽകിയത്.

ബിർള കുടുംബം 334 കോടി രൂപ സംഭാവന നൽകി പട്ടികയിൽ നാലാം സ്ഥാനത്താണ്. ഗൗതം അദാനിയും കുടുംബവും 330 കോടി രൂപ സംഭാവന നൽകി അഞ്ചാം സ്ഥാനത്തുമുണ്ട് .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by