India

ആ ജലം ഭഗവദ് പാദത്തിൽ നിന്നുള്ളത് തന്നെ : എ സിയിലെ വെള്ളമെന്ന് പ്രചരിപ്പിച്ചത് വിഡ്ഢികൾ ; ക്ഷേത്ര പുരോഹിതൻ ശാലു ഗോസ്വാമി

Published by

ലക്നൗ : മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിന് നേരെ ഉയർന്ന വ്യാജ ആരോപണങ്ങൾക്കെതിരെ ക്ഷേത്ര പുരോഹിതൻ ശാലു ഗോസ്വാമി . ബങ്കെ ബിഹാരി ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് വരുന്ന വെള്ളം എസിയിൽ നിന്നുള്ള വെള്ളമല്ലെന്നും , ഭഗവാന്റെ ശ്രീ കോവിലിൽ നിന്നുള്ള പുണ്യജലം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് സാധാരണ വെള്ളമല്ല. ഭഗവാൻ ബാങ്കെ ബിഹാരിയുടെ വിഗ്രഹവും, ശ്രീകോവിലും വൃത്തിയാക്കുമ്പോൾ പുറത്തേയ്‌ക്ക് പോകുന്ന വെള്ളമാണിത് . ഇത് എസി വാട്ടർ എന്ന് വിളിക്കുന്നവർ വിഡ്ഢികളാണ് . ഭഗവാന്റെ ശ്രീ കോവിലിൽ എ സി യൂണിറ്റ് സ്ഥാപിച്ചിട്ടില്ല. ഹിന്ദുമതത്തെ അവഹേളിക്കാൻ ശ്രമിക്കുകയാണ് ചിലർ – അദ്ദേഹം പറഞ്ഞു.

മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിലെ ആനയുടെ പ്രതിമയിൽ നിന്ന് വീഴുന്ന ജലം ശേഖരിച്ച ഭക്തരെ പരിഹസിക്കും വിധമായിരുന്നു വാർത്തകൾ . ജലം എസിയിൽ നിന്നുള്ളതാണെന്നും , അതിന് പവിത്രത ഇല്ലെന്നും പ്രചാരണമുണ്ടായി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by