ലഖ്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയുടെ സുപ്രധാന തീരുമാനങ്ങൾക്ക് നന്ദി അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്സിഐ)10,700 കോടി രൂപയുടെ വിഹിതത്തിന് അനുമതി നൽകിയതിനെയും പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് അംഗീകാരം നൽകിയതിനെയുമാണ് യോഗി തന്റെ എക്സ് അക്കൗണ്ടിലൂടെ അഭിനന്ദിച്ചത്.
കർഷകരെ ശാക്തീകരിക്കുന്നതിനും രാജ്യത്തുടനീളമുള്ള കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും അർഹരായ എല്ലാ യുവാക്കൾക്കും ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പുകളായാണ് മുഖ്യമന്ത്രി ഈ തീരുമാനങ്ങളെ വിശേഷിപ്പിച്ചത്.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 10,700 കോടി രൂപയുടെ വിഹിതം അനുവദിച്ചത് മൂലം ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാനും അവശ്യ സ്റ്റോക്ക് നിലനിർത്താനും വിപണി വില സ്ഥിരപ്പെടുത്താനുമുള്ള എഫ്സിഐയുടെ കഴിവിനെ ഇത് വർധിപ്പിക്കും.
കൂടാതെ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ വർധിപ്പിക്കുകയും നമ്മുടെ കർഷകരെ ശാക്തീകരിക്കുകയും ഇന്ത്യയിലുടനീളമുള്ള കുടുംബങ്ങൾക്ക് ക്ഷേമം ഉറപ്പാക്കുകയും ചെയ്യുമെന്നും യേഗി പറഞ്ഞു. ഈ സുപ്രധാന തീരുമാനത്തിന് പ്രധാനമന്ത്രിക്ക് നന്ദി പറയുന്നുവെന്നും യോഗി വ്യക്തമാക്കി.
ഇതിനു പുറമെ ഇന്ത്യയിലുടനീളമുള്ള മികച്ച വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഈ സംരംഭത്തിലൂടെ 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് മുൻനിര സ്ഥാപനങ്ങളിൽ ഈട് രഹിത, ഗ്യാരണ്ടർ രഹിത വിദ്യാഭ്യാസ വായ്പകൾ ലഭിക്കുമെന്നതാണ്.
അർഹരായ എല്ലാ യുവാക്കൾക്കും ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദിയെന്നും യോഗി മറ്റൊരു പോസ്റ്റിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: