ഷിംല: സഞ്ജൗലി മാര്‍ക്കറ്റിനുള്ളില്‍ നാല് നിലയില്‍ അനധികൃതമായി കെട്ടി ഉയര്‍ത്തിയ മസ്ജിദ് പൊളിച്ചുമാറ്റാനുള്ള ഉത്തരവ് ജില്ലാ കോടതി ശരിവച്ചു, മുനിസിപ്പല്‍ കോര്പ്പറേഷന് കമ്മിഷണര്‍ കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുസ്ലിം പക്ഷം നല്കിയ ഹര്‍ജി ഷിംല ജില്ലാ കോടതി ജഡ്ജി പ്രവീണ്‍ ഗാര്‍ഗ് തള്ളുകയായിരുന്നു.
അനധികൃത കെട്ടിട നിര്‍മാണത്തിന് സംഭാവന നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് ഹര്‍ജിക്കാരായ മുഹമ്മദ് ലത്തീഫിനോടും സലീമിനോടും കോടതി ചോദിച്ചു. കെട്ടിടത്തിന്റെ രïും മൂന്നും നാലും നിലകള്‍ നീക്കം ചെയ്യണമെന്നായിരുന്നു മുനിസിപ്പല്‍ കമ്മിഷണര്‍ കോടതിയുടെ വിധി. ഇതിന് സ്റ്റേ ആവശ്യപ്പെട്ടാണ് ജില്ലാ കോടതിയെ സഞ്ജൗലി മസ്ജിദ് കമ്മിറ്റി സമീപിച്ചത്. സ്റ്റേ നല്കാന് കോടതി വിസമ്മതിക്കുകയായിരുന്നു. കേസില്‍ അടുത്ത വാദം 11ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: