Cricket

ടെസ്റ്റ് റാങ്കിങ്: പത്ത് വര്‍ഷത്തിന് ശേഷം കോഹ്‌ലി ആദ്യ 20ന് പുറത്ത്

Published by

ദുബായി: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ പത്ത് വര്‍ഷത്തിനിടെ ആദ്യമായി ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ 20ല്‍ ഉള്‍പ്പെടാതെ വിരാട് കോഹ്‌ലി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് വിരാടിന് വിനയായത്.

എട്ട് സ്ഥാനം താഴേക്ക് ഇറങ്ങി നിലവില്‍ 22-ാം റാങ്കിലാണ് വിരാട് കോഹ്‌ലി എത്തിനില്‍ക്കുന്നത്. 655 ആണ് റേറ്റിങ്.

ഭാരത ബാറ്റര്‍മാരില്‍ ഏറ്റവും മികച്ച നേട്ടത്തിലെത്തിയിരിക്കുന്നത് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ആണ്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികവ് പുലര്‍ത്തിയത് പന്തിന് ഗുണം ചെയ്തു. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ടോപ് ടെന്നിലെത്തിയ പന്ത് ആറാം സ്ഥാനത്താണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by