ന്യൂദല്‍ഹി: സാമ്പത്തിക പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടാന്‍ സാമ്പത്തിക സഹായം നല്കുന്ന പി.എം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. രാജ്യത്തെ മികവു പുലർത്തുന്ന 860 ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പഠിക്കുന്ന 22 ലക്ഷത്തോളം വിദ്യാർഥികൾക്ക് പദ്ധതി ഉപകാരപ്രദമാവും. ഏറ്റവും മികച്ച 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പകള്‍ ലഭിക്കുന്നതിന് പദ്ധതി സഹായിക്കും. പ്രതിവര്‍ഷം 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രയോജനം ലഭിക്കുക.
ഈടില്ലാതെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്ന പദ്ധതിയില്‍ ഡിജിറ്റല്‍ അപേക്ഷാ പ്രക്രിയയിലൂടെയാണ് ധനസഹായം ലഭിക്കുക. ഏഴര ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് 75 ശതമാനം വായ്പാ ഈട് കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കും. വാര്‍ഷിക വരുമാനം എട്ടുലക്ഷം രൂപവരെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് മൂന്നു ശതമാനം പലിശ ഇളവ് നല്‍കും. നാലര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ 10 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് മൊറട്ടോറിയം കാലയളവില്‍ പൂര്‍ണ പലിശ ഇളവ് നല്‍കിയതിന് പുറമേയാണ് പുതിയ പ്രഖ്യാപനം.
ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യക്ക് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന മൂലധനമായി 10,700 കോടി രൂപയുടെ നിക്ഷേപത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.
ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ പിഎം വിദ്യാലക്ഷ്മി പദ്ധതിയിലൂടെ വര്‍ഷം ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പലിശ ഇളവു നല്‍കും.
വിദ്യാസര്ക്കാര് സ്ഥാപനങ്ങളില്‍ നിന്നും സാങ്കേതിക, പ്രൊഫഷണല്‍ കോഴ്സുകള്‍ തിരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. ഇതിനായി 2024-2031 വരെയുള്ള കാലയളവില്‍ 3,600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ കാലയളവില്‍ ഏഴു ലക്ഷം പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയുടെ പലിശ ഇളവിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ (ക്യുഎച്ച്ഇഐ) പ്രവേശനം നേടുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും കോഴ്സുമായി ബന്ധപ്പെട്ട മുഴുവന്‍ ട്യൂഷന് ഫീസും മറ്റ് ചെലവുകളും വഹിക്കുന്നതിന് ബാങ്കുകളില്‍നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും ഈടുരഹിത-ജാമ്യരഹിത വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ലളിതവും സുതാര്യവും വിദ്യാര്‍ത്ഥി സൗഹൃദവുമായ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പിഎം-വിദ്യാലക്ഷ്മി എന്ന ഏകീകൃത പോര്‍ട്ടല്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ ബാങ്കുകള്‍ക്കും ഉപയോഗിക്കാനാകുന്ന ലളിതമായ അപേക്ഷാ പ്രക്രിയയിലൂടെ, വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയ്ക്കും പലിശ ഇളവിനും അപേക്ഷിക്കാന്‍ കഴിയും. ഇ-വൗച്ചര്‍, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി വാലറ്റുകള്‍ എന്നിവ വഴി പലിശ ഇളവു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക