വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ വ്യക്തി ജീവിതം അദ്ദേഹത്തിന്റെ കരിയര്‍ പോലെ തന്നെ വര്‍ണാഭമാണ്.
റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ ഫ്രെഡ് ട്രംപിന്റെ മകനായി ക്യൂന്‍സില്‍ ജനിച്ച അദ്ദേഹം 1968ല്‍ വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ഫിനാന്‍സില്‍ നിന്ന് ബിരുദം നേടി. ഹോട്ടലുകള്‍, കാസിനോകള്‍, ഗോള്‍ഫ് കോഴ്സുകള്‍ എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ക്കൊപ്പം അദ്ദേഹത്തിന്റെ പിതാവിന്റെ ബിസിനസിനെയും പുതിയ ഉയരങ്ങളിലെത്തിച്ചു. ദി അപ്രന്റിസിലെ ട്രംപിന്റെ റിയാലിറ്റി ടിവി സ്റ്റണ്ട് അദ്ദേഹത്തെ രാജ്യവ്യാപകമായി പ്രശസ്തിയിലേക്ക് നയിച്ചു.
ഇതാണ് രാഷ്‌ട്രീയത്തിലേക്ക് അദ്ദേഹത്തിന് അടിത്തറയായത്. 2016ല്‍ ഹിലരി ക്ലിന്റനെ തോല്‍പ്പിച്ച് രാജ്യത്തെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു രാഷ്‌ട്രീയത്തിലേക്ക് ട്രംപ് പ്രവേശിക്കുന്നത്. 2020ല്‍ മത്സരിച്ചെങ്കിലും ബൈഡനോട് കഷ്ടിച്ച് തോറ്റു. പ്രവചനങ്ങളെയെല്ലാം തള്ളിയാണ് ട്രംപ് ഉജ്വല വിജയം കൈവരിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയതോടെ കടുത്ത മല്‍സരമാണെന്ന പൊതു ധാരണ പൊളിഞ്ഞു.
അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍, മൊണ്ടാന, ഇദാഹോ, മൊണ്ടാന, വ്യോമിങ്, ഉതാ, നോര്‍ത്ത് ദക്കോത്ത, സൗത്ത് ദക്കോത്ത, നബ്രാസ്‌ക, കന്‍സാസ്, ഒഖലഹോമ, ടെക്‌സാസ്, ലോവ, മിസൗറി, അര്‍കന്‍സസ്, ലൂസിയാന, മിസിസ്സിപ്പി, ഓഹിയോ, ഇന്‍ഡ്യാന, കെന്റക്കി, ടെന്നിസി, അലബാമ, ഫ്‌ളോറിഡ, സൗത്ത് കരോലിന, വെസ്റ്റ് വെര്‍ജീനിയ, ഒഹിയോ, അലാസ്‌ക എന്നീ സ്റ്റേറ്റ്സുകളിലെ ഫലമാണ് ഇത്തവണ നിര്‍ണായകമായത്. ഇവിടെയെല്ലാം ട്രംപിനായിരുന്നു മുന്‍തൂക്കം.
വാഷിങ്ടണ്‍, ഇല്ലിനോയിസ്, മേരിലാന്‍ഡ്, മസാച്യുസെറ്റ്സ്, കണക്ടിക്കട്ട്, റോഡ് ഐലന്‍ഡ്, ന്യൂ മെക്‌സിക്കോ, ഒറിഗോണ്‍, മിന്നിസോട്ട, ന്യൂ ഹാംഷെയര്‍, മെയ്‌നി, ന്യൂയോര്‍ക്ക്, വെര്‍ജീനിയ, കൊളറാണ്ടോ, ന്യൂജേഴ്‌സി, ഡെലവെയര്‍, കാലിഫോര്‍ണിയ, ഹവായ് എന്നിവിടങ്ങളില്‍ കമലയ്‌ക്കായിരുന്നു പിന്തുണയെങ്കിലും ജോര്‍ജിയ ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ കമലയെ പിന്തള്ളി.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോട്ടയായ വെര്‍മോണ്ടില്‍ ഇത്തവണയും കമലയ്‌ക്ക് വോട്ടുകള്‍ നല്കി. മൂന്ന് ഇലക്ടറല്‍ വോട്ടുകളാണ് വെര്‍മോണ്ടില്‍ ഉള്ളത്. പക്ഷെ അവയ്‌ക്കൊന്നും കമലയ്‌ക്ക് ഭൂരിപക്ഷം നല്കാന്‍ ആയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: