കോഴിക്കോട് : സൂപ്പര്‍ ലീഗ് കേരളയില്‍ ഫോഴ്സ കൊച്ചി ഫൈനലില്‍.ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.
ഫൈനലില്‍ ഫോഴ്സ കൊച്ചി, കാലിക്കറ്റ് എഫ് സിയെ നേരിടും.
ആദ്യ പകുതിയില്‍ കരുതലോടെയാണ് ഇരുടീമുകളും കളിച്ചത്. രണ്ടാം പകുതിയില്‍ ആണ് ടീമുകള്‍ ആക്രമണം നടത്താന്‍ തുടങ്ങിയത്.
72ാം മിനുട്ടില്‍ ഡോറില്‍ട്ടണ്‍ ബൈസൈക്കിള്‍ കിക്കിലൂടെ ഫോഴ്സ കൊച്ചിക്ക് ലീഡ് നല്കി. ഏഴ് മിനിട്ടുകള്‍ക്ക് ശേഷം ഡോറില്‍ട്ടണ്‍ വീണ്ടും ഫോഴ്സ കൊച്ചിക്കായി ഗോളടിച്ചു.
കണ്ണൂര്‍ ചില മാറ്റങ്ങള്‍ മത്സരത്തിന്റെ അവസാനം വരുത്തിയെങ്കിലും കളിയിലേക്ക് തിരികെ വരാന്‍ കഴിീഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: