തിരുവനന്തപുരം: ഷൊര്‍ണൂരില്‍ ട്രെയിന്‍ ഇടിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വീതം അനുവദിക്കും. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
റെയില്‍വേ പാലത്തില്‍ ശുചീകരണത്തിനിടെ ട്രെയിന്‍ തട്ടി മരണപ്പെട്ട തമിഴ്നാട് സേലം സ്വദേശികളുടെ ആശ്രിതര്‍ക്കാണ് ധനസഹായം.കഴിഞ്ഞ ശനിയാഴ്ച ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന് കഴിഞ്ഞുള്ള കൊച്ചിന് പാലത്തില്‍ വച്ചാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസ് തട്ടി നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് സ്വദേശികളായ റാണി, റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണന്, വള്ളി, വള്ളിയുടെ ഭര്‍ത്താവ് ലക്ഷ്മണന് എന്നിവരാണ് മരിച്ചത്. മരിച്ച റാണിയും വല്ലിയും സഹോദരിമാരാണ്. അഞ്ച് വര്‍ഷമായി നാല് പേരും ഒറ്റപ്പാലത്തായിരുന്നു താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: