കാസര്‍ഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഇതുവരെ നാലു പേരാണ് അപകടത്തില്‍ മരിച്ചത്. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യങ്കോട് കിണാവൂര്‍ സ്വദേശികളായ കെ. രതീഷ് (32), സന്ദീപ് (38) എന്നിവരാണ് മരിച്ചത്.
നൂറിലേറെ പേര് പൊള്ളലേറ്റ് ചികിത്സയിലാണ്.ഇതില്‍ മുപ്പതോളം പേര് വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: