പത്തനംതിട്ട: കേരള പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ഇതുവരെ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തില്ല. കണ്ണൂര്‍ റേഞ്ച് ഐജിയ്ക്കാണ് മേല്‍നോട്ട ചുമതല. നവീന്‍ ബാബുവിന്റെ സഹോദരന് നല്കിയ പരാതിയില്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്താനുണ്ട് . സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ എസ് പി രത്നകുമാര്‍, എസ്എച്ച്ഒമാരായ ശ്രീജിത്ത് കൊടേരി, സനില്‍കുമാര്‍, എസ്ഐമാരായ ശ്രീജിത്ത് (സൈബര്‍ സെല്‍), രേഷ്മ എന്നിവര്‍ പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. നവീന്റെ മരണത്തിന്റെ പിറ്റേന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് സഹോദരന് പരാതി നല്‍കിയത്.
അതേസമയം കൈക്കൂലി ആരോപണമോ പ്രശാന്ത് നല്‍കിയെന്ന് പറയുന്ന പരാതിയിലെ വൈരുദ്ധ്യമോ പ്രശാന്തിന്റെ സാമ്പത്തിക സ്രോതസ്സോ അന്വേഷിച്ചിട്ടില്ലെന്ന് നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ചൂണ്ടിക്കാട്ടി. കളക്ടറുടെയും ദിവ്യയുടെയും പ്രശാന്തിന്റെയും ഫോണ്‍ രേഖകള്‍ ശേഖരിച്ചിട്ടില്ല. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും കൈക്കൂലി വാങ്ങി എന്നു വരുത്തിത്തീര്‍ക്കാന്‍ പറ്റുന്ന തരത്തിലാണ് മൊഴിയെടുപ്പു നടത്തുന്നതെന്ന് കുടുംബത്തിന്റെ അഭിഭാഷകന് ജോണ്‍ എസ് റാല്‍ഫ് കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: