കോട്ടയം: ടാപ്പിംഗ് തൊഴിലാളികള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് റബ്ബര്‍ ബോര്‍ഡ്. ലൈഫ് ഇന്‍ഷുറന്‍സിലേക്കുള്ള വിഹിതം 900 ആക്കിയതോടെ അപകട മരണത്തിന് നാല് ലക്ഷംരൂപയും സാധാരണ മരണത്തിന് ഒരു ലക്ഷം രൂപയും തൊഴിലാളികള്‍ക്കു ലഭിക്കും. ചെറുകിട കര്‍ഷകരുടെയും ടാപ്പിംഗ് തൊഴിലാളികളുടെയും മക്കള്‍ക്ക് ആറാം ക്ലാസ് മുതല്‍ വിദ്യാഭ്യാസസഹായം ലഭിക്കും. പാമ്പുകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും സഹായമുണ്ട്. മാരക രോഗങ്ങളുടെ ചികിത്സാ സഹായപദ്ധതിയില്‍ പങ്കാളികളെയും ഉള്‍പ്പെടുത്തി. ടാപ്പിംഗ് തൊഴിലാളികള്‍ക്കുള്ള കണ്ണട വാങ്ങുന്നതിന് 2000 രൂപ , സ്ത്രീ തൊഴിലാളികള്‍ക്കും അവരുടെ പെണ്മക്കള്‍ക്കും 20,000 രൂപ വരെ വിവാഹ സഹായം, പതിനായിരം മുതല്‍ പതിനയ്യായിരം വരെ പ്രസവ ചികിത്സാ സഹായം, ചെറിയ രോഗങ്ങള്‍ക്ക് 10000 രൂപയും മാരക രോഗങ്ങള്‍ക്ക് 50,000 രൂപയും സഹായം, വീട് നിര്‍മ്മാണത്തിന് 40,000 രൂപ എന്നിങ്ങനെ ഒട്ടേറെ സഹായ പദ്ധതികളാണ് റബര്‍ ബോര്‍ഡ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തമായിട്ട് ടാപ്പിംഗ് നടത്തുന്ന രണ്ടര ഏക്കറില്‍ താഴെ ഭൂമിയുള്ള ചെറുകിടകര്‍ഷകര്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: