കൊച്ചി: ഉത്സവങ്ങള്‍ക്ക് ആനകളുടെ എണ്ണം കൂട്ടുന്ന പ്രവണതയാണ് ഇപ്പോഴുള്ളതെന്നും ഇതിന് പിന്നില്‍ വാണിജ്യ താല്‍പര്യമുണ്ടെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സമൂഹമാധ്യമപ്രചാരണവും ഇതിനു കാരണമാകാം. 2018 24 കാലഘട്ടത്തില്‍ നിലവിലുള്ള നാട്ടാനകളില്‍ 30% ചരിഞ്ഞെന്നാണ് കണക്കുകളെന്നും കേരളം നാട്ടാന സൗഹൃദ സംസ്ഥാനമാക്കാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ആനകളെ എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നും കോടതി വ്യക്തമാക്കി. നാട്ടാനകളുടെ പരിപാലനവും മറ്റും സംബന്ധിച്ച 2012ലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയുള്ള 2023ലെ ചട്ടം ഇപ്പോഴും കരട് നിലയില്‍ ആണെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: