Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അക്രമങ്ങള്‍ക്കെതിരെ നിലപാടെന്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2024, 07:43 am IST
in Editorial

ബംഗ്ലാദേശില ഹിന്ദു വേട്ടക്കെതിരെ നിലപാടെന്ത് എന്ന ചോദ്യം പ്രസക്തമാണ്. ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ജീവനും കയ്യിലേന്തിയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. ഭാരതവും നേപ്പാളും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്കളുള്ളത് ബംഗ്ലാദേശിലാണ്. ആകെയുള്ള 64 ജില്ലകളില്‍ 61ലും രണ്ടാമത്തെ ജനസംഖ്യ ഹിന്ദുവിന്റേതാണ്.

1901 ലെ സെന്‍സസില്‍ 33 ശതമാനം ഹിന്ദുക്കളാണ് പഴയ കിഴക്കന്‍ പാകിസ്ഥാനിലുണ്ടായിരുന്നത്. 2022 സെന്‍സസില്‍ അത് 7.95 ശതമാനം മാത്രമായി. ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് 2022ല്‍ പ്രഖ്യാപിച്ചതാണ്. അതൊക്കെ ജലരേഖയായി. പടിഞ്ഞാറന്‍ ബംഗാളിലേക്കും അസമിലേക്കും ത്രിപുരയിലേക്കും കുടിയേറിയതുമൂലം ഹിന്ദു ജനസംഖ്യ നന്നേ കുറഞ്ഞു. 65 ലെ യുദ്ധത്തിനുശേഷം ഹിന്ദുക്കളെ ശത്രുവായി മുദ്രകുത്തി വേട്ടയാടല്‍ തുടര്‍ന്നു. സ്വത്തുക്കള്‍ തട്ടിയെടുത്തു. 2011 ലെ സെന്‍സസ് പ്രകാരം 8.5 ശതമാനമായി ഹിന്ദുക്കളുടെ ജനസംഖ്യ താണു.

ഹിന്ദുക്കള്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ പതിനായിരങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍ റാലികള്‍ നടക്കുകയാണ്. ഹിന്ദുസമൂഹത്തിനും നേതാക്കള്‍ക്കും എതിരായ അക്രമങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും രാജ്യദ്രോഹ കേസുകള്‍ക്കും മറുപടിയായാണ് ബംഗ്ലാദേശിലെ തെക്കുകിഴക്കന്‍ നഗരമായ ചതോഗ്രാമില്‍ ആയിരക്കണക്കിന് വരുന്ന ഹിന്ദുക്കള്‍ സംഘടിച്ച് നിരത്തിലിറങ്ങിയത്. ബംഗ്ലാദേശിലെ വിവിധ കേന്ദ്രങ്ങളില്‍ സമാന രീതിയില്‍ പ്രതിഷേധ റാലികള്‍ അരങ്ങേറുകയാണ്.

ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ഒത്താശയോടെ ഹിന്ദു, ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് നേരെ തുടരുന്ന ആക്രമണങ്ങളും പീഡനങ്ങളും അവസാനിപ്പിക്കണമെന്നും ഹിന്ദുനേതാക്കള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു റാലി. പോലീസും സൈനികരും റാലിയെ നേരിടാന്‍ നിലയുറപ്പിച്ചിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മതേതര സര്‍ക്കാരിനെ അട്ടിമറിച്ച് ഇസ്ലാമിക മതമൗലികവാദികള്‍ അധികാരത്തിലേറിയതു മുതല്‍ രാജ്യത്ത് ഹിന്ദുക്കള്‍ക്കെതിരെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് അരങ്ങേറിയതെന്ന് ഹിന്ദു സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ആഗസ്ത് നാല് മുതല്‍ ഇതുവരെ ഇത്തരത്തില്‍ രണ്ടായിരത്തിലേറെ ആക്രമണങ്ങളുണ്ടായി. അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

മുഹമ്മദ് യൂനസിന്റെ കീഴിലുള്ള ബംഗ്ലാദേശിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ ഉദ്യോഗസ്ഥരടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇടക്കാല സര്‍ക്കാര്‍ തങ്ങളെ വേണ്ടത്ര സംരക്ഷിച്ചിട്ടില്ലെന്നും ഹസീനയെ പുറത്താക്കിയതിന് ശേഷം ഇസ്ലാമിസ്റ്റുകള്‍ നിയമം കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ സമുദായങ്ങളും പറയുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ക്രൂരമായ അക്രമങ്ങളെ യുഎസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും അപലപിച്ചിരുന്നു. ബംഗ്ലാദേശില്‍ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്ന ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ക്രൂരമായ അക്രമങ്ങളെ ട്രംപ് ശക്തമായി അപലപിക്കുകയുണ്ടായി. ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് രക്ഷയാകുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബംഗ്ലാദേശിലെ അക്രമങ്ങള്‍ക്കും ഹിന്ദു വേട്ടയ്‌ക്കുമെതിരെയുള്ള നിലപാട് എന്ത് എന്ന ചോദ്യവും പ്രസക്തമാണ്. ഇപ്പോള്‍ കാനഡയിലും അക്രമം തുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പിന്തുണയോടെയാണ് കാനഡയില്‍ ഹിന്ദുക്ഷേത്രത്തില്‍ ഖാലിസ്ഥാന്‍ വാദികള്‍ അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മര്‍ദ്ദിച്ചത്. കനേഡിയന്‍ സര്‍ക്കാരിനെതിരെ ഭാരതം ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. കനേഡിയന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

 

Tags: BangladeshattackonBangladeshHindusHindu hunting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവും , വൈദ്യുതിയുമില്ല ; സർവകലാശാലകളും , സ്കൂളുകളും അടച്ച് ബംഗ്ലാദേശ് ; പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ സഹായിക്കണമെന്ന് അപേക്ഷ

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടന്ന കലാപത്തില്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചൗധരി (ഇടത്ത്) കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവ് അഹമ്മദ് റാസ ഹസന്‍. ഇയാളാണ് സന്തോഷ് ചൗധരിയെ അടിച്ചുകൊന്നത് (നടുവില്‍) ഹിന്ദുസമുദായക്കാരനയ പൊലീസ് ഇന്‍സ്പെക്ടറെ അടിച്ചുകൊന്നത് താന്‍ ചെയ്ത ഒരു വീരകൃത്യമായി മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന അഹമ്മദ് റാസ ഹസന്‍ (വലത്ത്)
India

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ നല്ലകാലം കഴിഞ്ഞു, വിദ്യാര്‍ത്ഥിനേതാക്കള്‍ നെട്ടോട്ടത്തില്‍, രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു നേതാവിനെ ദല്‍ഹിയില്‍ പൊക്കി

India

ബംഗ്ലാദേശികളെ കൊണ്ടുവന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതി : ഗൂഢാലോചനയുടെ സൂത്രധാരൻ ഷബ്ബീർ അഹമ്മദ് ലോൺ ; ജയിലിൽ നിന്ന് എത്തിയത് ഇന്ത്യയിലേയ്‌ക്ക്

World

ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ പുനരാരംഭിക്കും ; മുഹമ്മദ് യൂനുസിന്റെ പടിയിറക്കത്തോടെ ബന്ധം മെച്ചപ്പെടാൻ തുടങ്ങി

World

ലോക്‌സഭാ സ്പീക്കർ ഓം ബിർള ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന് മോദിയുടെ കത്ത് കൈമാറി ; ഇന്ത്യ സന്ദർശിക്കാനും ക്ഷണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.