Kerala

രഞ്ജി ട്രോഫി: കേരളം ഇന്ന് ഉത്തര്‍പ്രദേശിനെ നേരിടും

Published by

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഇന്ന് കേരളം ഉത്തര്‍പ്രദേശിനെ നേരിടും. തിരുവനന്തപുരം, തുമ്പ സെന്റ് സേവിയേഴ്‌സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.

ഇതുവരെയുള്ള കളികളില്‍ നിന്നും എട്ടു പോയിന്റുമായി കേരളം മൂന്നാമതാണ്. അഞ്ചു പോയിന്റുമായി ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്തും. തുമ്പയില്‍ ഒടുവില്‍ നടന്ന രഞ്ജി മത്സരത്തില്‍ പഞ്ചാബിനെതിരെ കേരളം മികച്ച വിജയം നേടിയിരുന്നു. ബംഗാളുമായുള്ള മത്സരത്തില്‍ കേരളത്തിനായി സല്‍മാന്‍ നിസാര്‍, മൊഹമ്മദ് അസറുദ്ദീന്‍, ജലജ് സക്‌സേന എന്നിവര്‍ മികച്ച പ്രകടനം കാഴ്‌ച്ചവച്ചിരുന്നു.

ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, കൃഷ്ണപ്രസാദ്, ബാബ അപരാജിത്, അക്ഷയ്ചന്ദ്രന്‍, മൊഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, വിഷ്ണു വിനോദ്, ബേസില്‍ എന്‍.പി., ജലജ് സക്‌സേന, ആദിത്യ സര്‍വാതെ, ബേസില്‍ തമ്പി, നിഥീഷ് എം.ഡി, ആസിഫ് കെ.എം., ഫായിസ് ഫനൂസ്. മുന്‍ദേശീയതാരം അമയ് ഖുറേസിയ ആണ് പരിശീലകന്‍. നിതീഷ് റാണ, പിയൂഷ് ചൗള, പ്രിയം ഗാര്‍ഗ് തുടങ്ങിയവരാണ് ഉത്തര്‍പ്രദേശിന്റെ പ്രമുഖതാരങ്ങള്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by