മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസത്തോടെ ബിജെപിയുടെ ഏതാണ്ടെല്ലാ വിമതസ്ഥാനാര്‍ത്ഥികളും പത്രിക പിന്‍വലിച്ചു. ആകെയുണ്ടായിരുന്ന 13 വിമതസ്ഥാനാര്‍ത്ഥികളില്‍ 13 പേരും പത്രിക ചൊവ്വാഴ്ച പിന്‍വലിച്ച് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി. . വിമതസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ രംഗത്തെത്തിയ ഗോപാല്‍ ഷെട്ടി എന്ന പ്രമുഖ ബിജെപി എംപിയായിരുന്നു ബിജെപിയുടെ ഏറ്റവും വലിയ തലവേദന.
ബോറിവലി എന്ന നിയമസഭാ മണ്ഡലത്തിലെ പത്രിക അദ്ദേഹം പിന്‍വലിച്ചതാണ് വലിയ നേട്ടമായത്. സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും അദ്ദേഹം അവസാന നിമിഷം പിന്മാറുകയായിരുന്നു. ഒരു കാലത്ത് മുംബൈയിലെ ബിജെപി യൂണിറ്റ് അധ്യക്ഷനായിരുന്നു ഗോപാല്‍ ഷെട്ടി. ഏതാനും വിമതസ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത് തുടരുന്നുണ്ടെങ്കിലും അവര്‍ വിജയം തകര്‍ക്കാന്‍ മാത്രം ശേഷിയുള്ള നേതാക്കളല്ല.
ഏക്നാഥ് ഷിന്‍ഡേയുടെ പാര്‍ട്ടിയിലെ ആറ് വിമതസ്ഥാനാര്‍ത്ഥികളും അജിത് പവാര്‍ എന്‍സിപിയിലെ ആറ് വിമതസ്ഥാനാര്‍ത്ഥികളും നാമനിര്‍ദേശപത്രിക പിന്‍വലിച്ചിട്ടുണ്ട്.
ബോറിവലിയില്‍ സിറ്റിംഗ് എംഎല്‍എ ആയ സുനില്‍ റാണെയ്ക്ക് പകരം സഞ്ജയ് ഉപാധ്യായയെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. ബിജെപിയുടെ ഉറപ്പായ സീറ്റില്‍ വിമതസ്വതന്ത്രസ്ഥാനാര്ത്ഥിയായ ഗോപാല്‍ഷെട്ടി എത്തിയത് വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു. ബോറിവലിയില്‍ നിന്നും 2004ലും 2009ലും നിയമസഭയിലേക്ക് ബിജെപി ടിക്കറ്റില്‍ വിജയിച്ച നേതാവ് കൂടിയാണ് ഗോപാല്‍ ഷെട്ടി.
വിമതരായി മത്സരിക്കുന്നവരും പാര്‍ട്ടിയുടെ നേതാക്കളാണെന്നും അവരെല്ലാം സമയമാകുമ്പോള്‍ മത്സരരംഗത്ത് നിന്നും പിന്തിരിയുമെന്നും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ പ്രസ്താവിച്ചിരുന്നു. അത് ശരിവെയ്ക്കുന്നതാണ് പത്രിക പിന്‍വലിച്ചുകൊണ്ടുള്ള ഗോപാല്‍ ഷെട്ടിയുടെ പിന്മാറ്റം.
നവമ്പര്‍ 20നാണ് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ്. നവമ്പര്‍ 23ന് വോട്ടെണ്ണും. ബിജെപി ഏക്നാഥ് ഷിന്‍ഡേയുടെ ശിവസേന, അജിത് പവാറിന്റെ എന്‍സിപി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് മഹായുധി എന്ന പേരില്‍ സഖ്യകക്ഷിയായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സഖ്യകക്ഷിയല്ലെങ്കിലും രാജ് താക്കറെയും മഹായുധിയെ പിന്തുണയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: