കാങ്കർ : വർഷങ്ങൾക്ക് മുൻപ് ഭീഷണികൾക്കും , പ്രലോഭനങ്ങൾക്കും അടിപ്പെട്ട് മതം മാറിയവർ വീണ്ടും ഹിന്ദുമതത്തിലേയ്‌ക്ക് തിരിച്ചെത്തി . ഛത്തീസ്ഗഡിലെ കാങ്കറിൽ ബാബ ബാഗേശ്വർ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ഇവർ സനാതനധർമ്മത്തിലേയ്‌ക്ക് തന്നെ മടങ്ങിയത് .
കാങ്കറിലെ ഹിന്ദു ഏകതാ മഹായജ്ഞത്തിനിടെ പ്രബൽ പ്രതാജ് ജുദേവിന്റെ സഹായത്തോടെയാണ് ഈ 11 കുടുംബങ്ങൾ സനാതൻ ധർമ്മത്തിലേക്ക് മടങ്ങിയത് . ഗംഗാജലം സ്വീകരിച്ച്. ജയ്ശ്രീറാം മുഴക്കിയാണ് ഇവർ സന്തോഷം പ്രകടിപ്പിച്ചത് .
അതേസമയം ഛത്തീസ്ഗഡിലെ മതപരിവർത്തനം മൂലമുണ്ടാകുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥയിൽ ബാബാ ബാഗേശ്വർ ധാം പണ്ഡിറ്റ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി ആശങ്ക അറിയിച്ചു . ജില്ലകളില് നേരത്തെ ഭൂരിപക്ഷമായിരുന്ന ഹിന്ദുക്കള് ഇപ്പോൾ ന്യൂനപക്ഷമായി മാറിയ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: