ന്യൂയോര്‍ക്ക് : ഹമാസിനെ ഇല്ലാതാക്കാന്‍ അറബ് രാജ്യത്തലവന്മാര് തന്നെ യുഎസ്സിനോട് ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍. പ്രശസ്ത അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ബോബ് വുഡ്വേഡ്സിന്റെ ‘വാര്’ എന്ന പുസ്തകത്തിലാണ് ഈ പരാമര്‍ശങ്ങളുള്ളത്.
ഹമാസിന്റെ നേതൃത്വത്തില്‍ 2023 ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നിരവധി അറബ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളില്‍ ഹമാസിനെ തകര്‍ക്കുന്നതിനാണ് അറബ് ഭരണാധികാരികള്‍ മുന്‍ഗണന നല്‍കിയതെന്നാണ് പുസ്തകം പറയുന്നത്.
ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡുമായുള്ള ഹമാസിന്റെ ബന്ധത്തെ പറ്റിയും പുസ്തകത്തിൽ പറയുന്നുണ്ട് . ഒക്ടോബര്‍ പതിമൂന്നിന് ജോര്‍ദാനിലെ അബ്ദുല്ല രാജാവിനെ ആന്റണി ബ്ലിങ്കന്‍ സന്ദര്‍ശിച്ചിരുന്നു.
”ഹമാസിനെ വിശ്വസിക്കരുതെന്ന് ഞങ്ങള്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവര്‍ മുസ്ലിം ബ്രദര്‍ഹുഡാണ്. ഇസ്രായേല്‍ ഹമാസിനെ പരാജയപ്പെടുത്തണം. അവരെ പരാജയപ്പെടുത്തുന്നതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. എന്നാല്‍, ഞങ്ങള്‍ക്ക് അത് പരസ്യമായി പറയാന്‍ കഴിയില്ല.”എന്ന് ഈ ചര്‍ച്ചയില്‍ അബ്ദുല്ല രാജാവ് ആന്റണി ബ്ലിങ്കനോട് പറഞ്ഞതായും പുസ്തകം പറയുന്നു.
അടുത്ത ദിവസം യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുവുമായി ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച്ച നടത്തി. പിന്നീട് സൗദി അറേബ്യയില്‍ എത്തി. അവിടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് അല്‍ സൗദുമായും കൂടിക്കാഴ്ച്ച നടത്തിയെന്നും പുസ്തകത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: