മൂവാറ്റുപുഴ : തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾപിടിയിൽ. മൂവാറ്റുപുഴ ആവോലി പരീക്കപ്പീടിക മുണ്ടയ്‌ക്കൽ വീട്ടിൽ ഷൈനി മാത്യു (49) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ജർമ്മനിയിലെ സൂപ്പർമാർക്കറ്റിൽ ജോലിക്കായുള്ള വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഊരമന സ്വദേശിയിൽ നിന്ന് നാല് ലക്ഷത്തി മുപ്പത്തിയെണ്ണായിരം രൂപയും ഇയാളുടെ സുഹൃത്തിന് സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രുപയും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. മൂവാറ്റുപുഴയിലെ ഈസി വിസ എന്ന സ്ഥാപനത്തിന്റെ മറവിലാണ് പണം വാങ്ങിയത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ സ്ഥാപനത്തിന് വിദേശത്തേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക