കോഴിക്കോട്: സംഗീതം പെയ്തിറങ്ങി സ്വ വിജ്ഞാനോത്സവത്തിന്റെ മൂന്നാംദിനം. സൂര്യഗായത്രിയുടെ സംഗീതകച്ചേരി ജന്മഭൂമി സുവര്‍ണ ജയന്തിയാഘോഷത്തില്‍ സദസിന്റെ നിലയ്ക്കാത്ത കയ്യടികള്‍ ഏറ്റുവാങ്ങി.
ഷണ്മുഖപ്രിയ രാഗത്തിലുള്ള സിദ്ധിവിനായക … എന്ന കീര്‍ത്തനത്തോടെയാണ് സൂര്യഗായത്രി പാടി തുടങ്ങിയത്. തില്ലാന രാഗത്തിലുള്ള കാളിന്ഗനര്ത്തനം….എന്ന കീര്‍ത്തനത്തോടെ പാടി അവസാനിക്കുമ്പോഴേയ്ക്കും സദസ്് സംഗീതസാഗരത്തില്‍ മുഴുകിയിരുന്നു. കല്യാണി രാഗത്തിലുള്ള എന്ന ഉന്നൈയല്ലാന്… കീര്‍ത്തനം ഏവരും ഹൃദയത്തിലേറ്റുവാങ്ങി. സംഗീതത്തെ എന്നും നെഞ്ചോട് ചേര്‍ക്കുന്ന കോഴിക്കോടിന്റെ മണ്ണിന് മറ്റൊരു പ്രിയപ്പെട്ട സംഗീത സന്ധ്യയായി മാറുകയായിരുന്നു. ഗരുഡഗമനതവ.., തുമ് ബിന്‍ മോരി.., കൃഷ്ണ ഭജനകരോ…, ബ്രഹ്മമൊക്കടേ…, ജഗദോദ്ധാരണ…, മുദ്ദുഗാരെ…, തുടങ്ങിയ ഭജനകളും പാടി.
സൂര്യഗായത്രിയുടെ അച്ഛന് പി.വി. അനില്‍കുമാര്‍ മൃദംഗവാദകനായി ഒപ്പമുണ്ടായിരുന്നു. ആദര്‍ശ് അജയകുമാര്‍ (വയലിന്), പ്രശാന്ത് ശങ്കര്‍ (തബല), ശൈലേഷ് മാരാര്‍ എന്നിവരും പക്കമേളമൊരുക്കി. അമ്മ പി.കെ. ദിവ്യ സൂര്യഗായത്രിയുടെ പാട്ട് ആസ്വദിച്ച് വേദിയുടെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. പുറമേരി സ്വദേശിയായ സൂര്യഗായത്രി രാജ്യത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ സംഗീതകച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തിയ സൂര്യഗായത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമോദനവും ഏറ്റുവാങ്ങിയിട്ടുണ്ട്. അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചതില്‍ സൂര്യഗായത്രിയുടെ കീര്‍ത്തനവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: