India

ദീപാവലി ആഘോഷത്തില്‍ നിന്നും വിട്ടുനിന്ന കാനഡയിലെ പ്രതിപക്ഷനേതാവ് പിയറെ പോയ് ലീവ്റെയ്‌ക്കെതിരെ ഹിന്ദുക്കളുടെ പ്രതിഷേധം ശക്തം

Published by

ന്യൂദല്‍ഹി: പാര്‍ലമെന്‍റ് ഹില്ലില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്ന കാനഡയിലെ പ്രതിപക്ഷ നേതാവ് പിയറെ പോയ് ലീവ്റെയ്‌ക്കെതിരെ ഹിന്ദുക്കള്‍ ശക്തമായി പ്രതിഷേധിച്ചു. ‘താങ്കള്‍ കാനഡയിലെ ഹിന്ദുക്കളെ വഞ്ചിച്ചു’ എന്ന രീതിയിലാണ് ഇദ്ദേഹത്തിനെതിരെ ഹിന്ദുക്കളുടെ പ്രതിഷേധം ശക്തമായത്.

ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ കാനഡ (ഒഎഫ്ഐസി) ആണ് പരിപാടി സംഘടിപ്പിച്ചത്. ഖലിസ്ഥാന്‍ അനുകൂലികളെ വധിക്കാന്‍ കാനഡയിലുള്ള ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ശ്രമിച്ചു എന്ന ആരോപണം കാനഡ ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെയാണ് പരിപാടി റദ്ദാക്കിയത്.

ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായി കാനഡയിലെ പ്രതിപക്ഷനേതാവ് പിയറെ പോയ് ലീവ്റെ നിരന്തരം വിവേചനം നടത്തുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഈ അവഗണനയെന്ന് നിരവധി ഹിന്ദു സമുദായ നേതാക്കള്‍ കുറ്റപ്പെടുത്തി.

ഒഎഫ്ഐസി പ്രസിഡന്‍റ് ശിവ് ഭാസ്കര്‍ പ്രതിഷേധസൂചകമായി പ്രതിപക്ഷ നേതാവിന് കത്തയച്ചു. ” 24ാമത് പാര്‍ലമെന്‍റ് ഹില്ലിലെ 24ാമത് ദീപാവലി ആഘോഷം റദ്ദാക്കിയതില്‍ കടുത്ത നിരാശ അറിയിക്കുകയാണ്. ഇത്രയും നിര്‍ണ്ണായകമായ ഒരു സമയത്ത് രാഷ്‌ട്രീയ നേതാക്കള്‍ ദീപാവലി ആഘോഷത്തില്‍ നിന്നും വിട്ടുനിന്നത് വഴി കാനഡയിലെ ഇന്ത്യക്കാര്‍ക്ക് വ്യക്തമായ സന്ദേശമാണ് നല്‍കിയത്. ഇതിലൂടെ ഞങ്ങളെ സഹയാത്രികരായ കാനഡക്കാരായല്ല, പുറത്തുള്ളവരായാണ് നിങ്ങള്‍ കണ്ടത്.” – അദ്ദേഹം കത്തില്‍ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക