ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണിൽ കാനഡയിൽ ആക്രമിക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തിന് പുറത്ത് ത്രിവർണപതാകകളുമായി ഒന്നിച്ചെത്തി ആയിരത്തിലധികം ഇന്ത്യക്കാർ . രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആവർത്തിച്ചുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ഈ ഒത്തുചേരൽ. ഖാലിസ്ഥാനികൾക്ക് പിന്തുണ നൽകുന്ന കനേഡിയൻ രാഷ്ട്രീയക്കാരെയും നിയമ നിർവ്വഹണ ഏജൻസികളെയും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ് ഇന്ത്യക്കാരുടെ ഐക്യദാർഢ്യ റാലി .
ഹിന്ദു സമൂഹം കാനഡയ്ക്ക് വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്. ഞങ്ങൾ എവിടെ പോയാലും ക്രമസമാധാനം പാലിക്കുന്നു, അത് കാനഡയിലായാലും ലോകത്ത് മറ്റെവിടെയായാലും. ഹിന്ദുഫോബിയ അവസാനിപ്പിക്കാൻ ഞങ്ങൾ കാനഡയോട് ആവശ്യപ്പെടുന്നു!നിയമം പാലിക്കണം, കുറ്റവാളികളെ വിചാരണ ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഒന്റാരിയോയിലെ ബ്രാംപ്ടണിലുള്ള ക്ഷേത്രത്തിന്റെ കവാടമാണ് ആളുകൾ തകർത്തത്. സംഭവത്തെ അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. കാനഡയിലെ ഹിന്ദുക്ഷേത്രത്തിനു നേരെയുണ്ടായതു മനഃപൂർവമായ ആക്രമണമാണ്’ എന്നും മോദി പറഞ്ഞു. തീവ്രവാദികളും വിഘടനവാദികളും നടത്തുന്ന അക്രമപ്രവർത്തനങ്ങളെ ഇന്ത്യൻ സർക്കാർ അപലപിക്കുന്നു. എല്ലാ ആരാധനാലയങ്ങൾക്കും മതിയായ സംരക്ഷണം ഉറപ്പാക്കാണം’ എന്നു വിദേശകാര്യ മന്ത്രാലയം പറഞ്ഞതിനു പിന്നാലെയായിരുന്നു മോദിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: