കാൻബറ: ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള രാജ്യം തീവ്രവാദികൾക്ക് രാഷ്‌ട്രീയ ഇടം നൽകുന്നുവെന്ന് ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കാനഡയെ വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാൻബറയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പെന്നി വോംഗുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കാനഡയിലെ ബ്രാംപ്ടണിൽ, ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾ ഞായറാഴ്ച ഹിന്ദു സഭാ ക്ഷേത്രത്തിൽ ആളുകളുമായി ഏറ്റുമുട്ടുകയും ക്ഷേത്ര അധികാരികളും ഇന്ത്യൻ കോൺസുലേറ്റും സംഘടിപ്പിച്ച കോൺസുലാർ പരിപാടി തടസ്സപ്പെടുത്തുകയും ചെയ്തു.
ഹർദീപ് സിംഗ് നിജ്ജാർ വധക്കേസിൽ കാനഡയുടെ ആരോപണത്തെ പരാമർശിച്ച്, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന രീതി രാജ്യം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും എസ് ജയശങ്കർ പറഞ്ഞു.
“ഞാൻ മൂന്ന് അഭിപ്രായങ്ങൾ പറയട്ടെ, ഒന്ന്, കാനഡ പ്രത്യേക വിവരങ്ങളില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരു രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. രണ്ടാമതായി, കാനഡയിലേക്ക് നോക്കുമ്പോൾ, നമ്മുടെ നയതന്ത്രജ്ഞർ നിരീക്ഷണത്തിലാണ് എന്നത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്.
മൂന്നാമത്തേത് തീവ്രവാദ ശക്തികൾക്ക് അവിടെ നൽകുന്ന രാഷ്‌ട്രീയ ഇടമാണ്” ജയശങ്കര്‍ പറഞ്ഞു.
നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് എസ് ജയശങ്കർ ഓസ്‌ട്രേലിയയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: