ചെന്നൈ: ബൈക്കുകളിലൂടെ ദീർഘദൂര യാത്രകൾ നടത്തി, റീലുകളിലൂടെ പ്രശസ്തരായ രണ്ട് പോലീസുദ്യോഗസ്ഥർക്ക് ബൈക്കപടത്തിൽ ദാരുണാന്ത്യം. മാധാവാരം മില്‍ക്ക് കോളനി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജയശ്രീ (33), ഗ്രേഡ്-l കോണ്‍സ്റ്റബിള്‍ നിത്യ (27) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ വന്നിടിക്കുകയായിരുന്നു.
ചെങ്കല്‍പേട്ട് സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിക്കുകയായിരുന്നു. ചെന്നൈ-തിരുച്ചി ദേശീയപാതയില്‍ മേല്മറുവത്തൂരിലാണ് അപകടം. ജയശ്രീയും നിത്യയും സഞ്ചരിച്ച ബൈക്കിനെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും മീഡിയനിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
നിസ്സാര പരിക്കുകളേറ്റ കാര്‍ ഡ്രൈവര്‍ എ. മഥന്‍ കുമാറിനെ മേല്മറുവത്തൂരിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. മഥുര സ്വദേശിയായ ജയശ്രീ ജോലിയിൽ പ്രവേശിച്ചിട്ട് പത്തുമാസമായി. ഡിണ്ടിഗൽ സ്വദേശിയായ നിത്യ നാല് മാസങ്ങള്‍ക്ക് മുന്‍പാണ് മാധാവാരം മില്‍ക്ക് കോളനി പോലീസ് സ്റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ചത്.
വിവാഹിതരായ ജയശ്രീയും നിത്യയും പുളിയന്തോപ്പിലുള്ള പോലീസ് ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. മറ്റ് സംസ്ഥാനങ്ങളിലടക്കം ഇരുവരും ബൈക്ക് യാത്രകൾ നടത്തിയിരുന്നു. ഇതിന്റെ റീലുകളിലൂടെ പ്രശസ്തരായ ഇരുവർക്കും ഏറെ ആരാധകരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: