മാനന്തവാടി: ഭരണഘടനാപരമായി മുനമ്പത്ത് ജനങ്ങള്‍ക്ക് അവകാശമുണ്ട്. ആ അവകാശത്തോടൊപ്പം നിലകൊള്ളുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. വയനാട് മാനന്തവാടിയില്‍ ബിഷപ്പ് ഹൗസ് സന്ദര്‍ശനത്തിനെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ഇന്നലെ രാവിലെ സ്ഥാനാര്‍ത്ഥിയോടൊപ്പം അദ്ദേഹം തലക്കര ചന്തു സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പനമരത്തെ പൊതുവേദിയില്‍ സംസാരിച്ചു. കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരോടൊപ്പം നിലനില്‍ക്കുന്നത് അതിന് ഉദാഹരണമാണ്. വയനാട്ടിലെ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാരിനേ കഴിയൂ. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ കേന്ദ്ര പദ്ധതികള്‍ വയനാടിന് നേടിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോക്സോ കേസ് ആരോപിച്ച് പോലീസ് കള്ളക്കേസെടുത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രതിന്റെ വീടും കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് മാനന്തവാടി ബിഷപ്പ് ഹൗസില്‍ എത്തിയ കേന്ദ്രമന്ത്രി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടവുമായി കൂടിക്കാഴ്ച്ച നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, മുകുന്ദന് പള്ളിയറ, വി. മോഹനന് തുടങ്ങിയ നേതാക്കള്‍ മന്ത്രിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: