Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യാത്രക്കാര്‍ക്ക് ഭക്ഷണത്തിന് കെഎസ്ആര്‍ടിസിയുടെ ബസുകള്‍ ഇനി നിര്‍ത്തുക നിശ്ചയിച്ച ഹോട്ടലുകളില്‍ മാത്രം

ദീര്‍ഘദൂര ബസുകളില്‍ ഇടത്താവളങ്ങളുടെ പേരും നിര്‍ത്തുന്നസമയവും യാത്രക്കാര്‍ കാണുംവിധം എഴുതി വയ്‌ക്കും

Janmabhumi Online by Janmabhumi Online
Nov 4, 2024, 09:41 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം:യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ ഇനി നിശ്ചയിച്ചിട്ടുളള ഹോട്ടലുകളില്‍ മാത്രമേ നിര്‍ത്താവൂ എന്ന് നിര്‍ദ്ദേശം.

ഇത്തരത്തില്‍ 24 ഇടത്താവളങ്ങളാണ് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അംഗീകരിച്ച് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കായംകുളത്തിനടുത്ത് കെടിഡിസിയുടെ ആഹാര്‍ ഹോട്ടലും ഈ പട്ടികയിലുണ്ട്. മറ്റ് 23 എണ്ണം സ്വകാര്യ ഹോട്ടലുകളാണ്.

നിലവില്‍ ജീവനക്കാരുടെ താത്പര്യാനുസരണമുളള ഹോട്ടലുകളിലാണ് ജീവനക്കാര്‍ ഇടത്താവളമായി ബസ് നിര്‍ത്തിയിരുന്നത്.ഇത്തരം ഹോട്ടലുകളെക്കുറിച്ച് യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ സമഗ്ര പഠനം നടത്തി താല്പര്യപത്രം ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഇടത്താവളങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.

ദീര്‍ഘദൂര ബസുകളില്‍ ഇടത്താവളങ്ങളുടെ പേരും നിര്‍ത്തുന്നസമയവും യാത്രക്കാര്‍ കാണുംവിധം എഴുതി വയ്‌ക്കും.പ്രഭാതഭക്ഷണത്തിന് രാവിലെ 7.30 മുതല്‍ 9 വരെയും ഉച്ചഭക്ഷണത്തിന് 12.30 മുതല്‍ 2 വരെയും ചായ, ലഘുഭക്ഷണം എന്നിവയ്‌ക്ക് 4 മുതല്‍ 6 വരെയും രാത്രി ഭക്ഷണത്തിന് 8 മുതല്‍ 11 വരെയുമാണ് സമയം നിശ്ചയിച്ചിട്ടുളളത്.

അന്തര്‍ സംസ്ഥാനപാതകളില്‍ രണ്ടിടത്താണ് ഇടത്താവളങ്ങള്‍. സംസ്ഥാന ഹൈവേകളില്‍ മൂന്നിടത്തും. മെയിന്‍ സെന്‍ട്രല്‍ (എംസി) റോഡില്‍ ഏഴിടത്തും ദേശീയപാതയില്‍ 12 ഇടത്തുമാണ് ഇടത്താവളങ്ങള്‍. കെഎസ്ആര്‍ടിസി ഡിപ്പോകളിലെ കാന്റീനുകള്‍ നിലവിലെ പോലെ പ്രവര്‍ത്തിക്കും.

ഹോട്ടലുകളും സ്ഥലവും

1. ലേ അറേബ്യ കുറ്റിവട്ടം, കരുനാഗപ്പള്ളി
2. പന്തോറ വവ്വാക്കാവ്, കരുനാഗപ്പള്ളി
3. ആദിത്യ ഹോട്ടല്‍ നങ്ങ്യാര്‍കുളങ്ങര, കായംകുളം
4കെടിഡിസി ആഹാര്‍ ഓച്ചിറ, കായംകുളം
5. അവീസ് പുട്ട് ഹൗസ് പുന്നപ്ര, ആലപ്പുഴ
6. റോയല്‍ 66 കരുവാറ്റ, ഹരിപ്പാട്
7 ഇസ്താംബുള്‍ തിരുവമ്പാടി, ആലപ്പുഴ
8. ആര്‍ആര്‍ മതിലകം എറണാകുളം
9. റോയല്‍ സിറ്റി മാനൂര്‍, എടപ്പാള്‍
10. ഖൈമ റെസ്‌റ്റോറന്റ് തലപ്പാറ, തിരൂരങ്ങാടി
11 ഏകം നാട്ടുകാല്‍, പാലക്കാട്
12. ലേസാഫയര്‍ സുല്‍ത്താന്‍ബത്തേരി
13. ക്ലാസിക്കോ താന്നിപ്പുഴ, അങ്കമാലി
14. കേരള ഫുഡ് കോര്‍ട്ട് കാലടി, അങ്കമാലി
15. പുലരി കൂത്താട്ടുകുളം
16. ശ്രീ ആനന്ദഭവന്‍ കോട്ടയം
17. അമ്മ വീട് വയയ്‌ക്കല്‍, കൊട്ടാരക്കര
18. ശരവണഭവന്‍ പേരാമ്പ്ര, ചാലക്കുടി
19. ആനന്ദ്ഭവന്‍ പാലപ്പുഴ, മൂവാറ്റുപുഴ
20. ഹോട്ടല്‍ പൂര്‍ണപ്രകാശ,് കൊട്ടാരക്കര
21. മലബാര്‍ വൈറ്റ് ഹൗസ് ഇരട്ടക്കുളം, തൃശൂര്‍-പാലക്കാട് റൂട്ട്
22. എടി ഹോട്ടല്‍ കൊടുങ്ങല്ലൂര്‍
23. ലഞ്ചിയന്‍ ഹോട്ടല്‍, അടിവാരം, കോഴിക്കോട്
24. ഹോട്ടല്‍ നടുവത്ത്, മേപ്പാടി, മാനന്തവാടി

Tags: passengersTeaKSRTCfoodSnacksLong RouteHotelbus
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാൽ എന്ന പേരിൽ തുപ്പൽ കലർന്ന ആഹാരം ഹിന്ദുഭക്തർക്ക് നൽകിയാൽ 2 ലക്ഷം പിഴയും നിയമനടപടിയും ; കൻവാർ യാത്രയ്‌ക്ക് നിർദേശങ്ങളുമായി പുഷ്കർ സിംഗ് ധാമി

Health

അൽപ്പം പാലും മുട്ടയും ഒരു പഴവും ഉണ്ടെങ്കിൽ രുചിയൂറുന്ന ഈ പ്രഭാത ഭക്ഷണം റെഡി

Kerala

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

Kerala

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

Kerala

വിദ്യാര്‍ത്ഥിനിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം: കണ്ടക്ടര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബംഗളുരുവിൽ നിന്ന് കാറിൽ എംഡിഎംഎ കടത്തുന്നതിനിടെ ലഹരിവിരുദ്ധ റാലിയുടെ സംഘാടകനായ സിപിഎം നേതാവ് ഷമീർ പിടിയിൽ, നേരത്തേ പുറത്താക്കിയെന്ന് പാർട്ടി

നമ്മുടെ രാശിയിലെ ഏഴര ശനിയും കണ്ടക ശനിയും അനുകൂലമാക്കി ദോഷങ്ങൾ അകറ്റാൻ ചെയ്യേണ്ടത്

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി എത്തിയത് പൊലീസിനെപ്പോലും അറിയിക്കാതെ സ്വകാര്യ കാറില്‍, ഇരുട്ടിന്‌റെ മറവില്‍

One month old baby feet

കോഴിക്കോട് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചത് ചേലാകർമ്മം നടത്തിയതിന് പിന്നാലെ, ക്ലിനിക്കിനെതിരെ കേസ്

പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന്‍ മരിച്ചു, സംഭവം മണ്ണാറപ്പാറ സെന്‌റ് സേവ്യേഴ്‌സ് പള്ളിയില്‍

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ചാരവനിത ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിയതിനെ ന്യായീകരിച്ച് മന്ത്രി റിയാസ്

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies