തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറി.ഓപ്പറേഷന് തിയേറ്ററിലേക്ക് വെള്ളം കയറിയതിനാല്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു. അണുവിമുക്തമാക്കിയെന്ന് ഉറപ്പാക്കിയിട്ടേ ഓപ്പറേഷന് തിയേറ്ററില്‍ ഇനി ശസ്ത്രക്രിയകള്‍ നടത്തൂ.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പെയ്ത മഴ ഒരുമണിക്കൂര്‍ നീണ്ടു നിന്നതോടെ ആശുപത്രിക്ക് ഉള്ളിലേയ്ക്ക് വെള്ളം കയറുകയായിരുന്നു.
തിരുവനന്തപുരത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ജില്ലയില്‍ ഓറഞ്ച് ജാഗ്രതയാണ്.
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: