ലക്നൗ : ദീപാവലി കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും രാമക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. ഞായറാഴ്ചയും അയോദ്ധ്യയിൽ പകൽ മുഴുവൻ തീർത്ഥാടകരുടെ നീണ്ട ക്യൂ ആയിരുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നും ധാരാളമായി ഭക്തർ എത്തിയതിനാൽ ദർശന പാതയിൽ തിരക്കേറിയിരുന്നു.
കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ അഞ്ചര ലക്ഷത്തിലധികം ഭക്തർ രാം ലല്ല ദർശനം നടത്തി. ഇവരെ കൂടാതെ നാലായിരത്തിലധികം വിഐപികളും രാമക്ഷേത്രത്തിലെത്തി.
പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ ദീപോത്സവത്തിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിലെ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അയോദ്ധ്യയിലെത്തി.രാമക്ഷേത്രത്തിൽ എത്തിവരെല്ലം ഹനുമാൻഗർഹിയിലും എത്തിയിരുന്നു .വൻ ജനക്കൂട്ടത്തെത്തുടർന്ന് രാമജന്മഭൂമിയിൽ സുരക്ഷാ ക്രമീകരണങ്ങളും കർശനമാക്കിയിരുന്നു.
ഒക്ടോബർ 27 ന് 66,600 പേരും , 28 ന് 81,883 പേരും , എത്തി . നവംബർ 2 ഒന്നേകാൽ ലക്ഷം പേരാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെത്തിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: