Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉള്ളില്‍ നിന്നും പുറത്തുനിന്നും ഉറക്കം കെടുത്തുന്ന തീരാത്തലവേദനകള്‍;ഇന്ത്യയുമായി അതിര്‍ത്തിതര്‍ക്കം തീര്‍ക്കാന്‍ ചൈനയെ പ്രേരിപ്പിച്ചത് ഇതെല്ലാം

2020ല്‍ ഈ ഹിമാലയന്‍ അതിര്‍ത്തിയില്‍ 24 പട്ടാളക്കാര്‍ അതിര്‍ത്തി തര്‍ക്കത്തില്‍ കൊല്ലപ്പെട്ടിരുന്നാണ്. അവിടെ പൊടുന്നനെ ചൈന ശത്രുതയെല്ലാം വേണ്ടെന്ന് വെച്ച് സമാധാനത്തിന് തയ്യാറായത് എന്തുകൊണ്ടാണെന്ന് പലരേയും അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോഴാണ് ചൈനയുടെ സാമ്പത്തിക പ്രതിസന്ധിയാണ് അതിന് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2024, 04:45 pm IST
in World

മുംബൈ: സാമ്പത്തികമായി തകരുന്നതിനാലാണ് ഇന്ത്യയുമായി അതിര്‍ത്തിത്തര്‍ക്കം തീര്‍ക്കാന്‍ ചൈന തിടുക്കം കാട്ടുന്നതെന്ന് റിപ്പോര്‍ട്ട്. ഏറെക്കാലത്തെ വഴക്കിന് ശേഷം ഒക്ടോബര്‍ 21നാണ് അതിര്‍ത്തിയില്‍ തര്‍ക്കം വേണ്ടെന്നും ഇരുകൂട്ടരും ഹിമാലയന്‍ അതിര്‍ത്തിയായ ലഡാക്കിലെ തര്‍ക്കപ്രദേശങ്ങളില്‍ അവരുടേതായി അടയാളപ്പെടുത്തിയ അതിര്‍ത്തി അംഗീകരിച്ച് മുന്നോട്ട് പോകാമെന്നും ചൈനയും ഇന്ത്യയും തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ഇന്ത്യാ-ചൈനാ അതിര്‍ത്തി പ്രദേശത്ത് സൗഹൃദത്തോടെ പട്രോളിംഗ് ആരംഭിച്ചിരുന്നു.

2020ല്‍ ഈ ഹിമാലയന്‍ അതിര്‍ത്തിയില്‍ 24 പട്ടാളക്കാര്‍ അതിര്‍ത്തി തര്‍ക്കത്തില്‍ കൊല്ലപ്പെട്ടിരുന്നു. അവിടെ നിന്നും പൊടുന്നനെ ചൈന ശത്രുതയെല്ലാം വേണ്ടെന്ന് വെച്ച് സമാധാനത്തിന് തയ്യാറായത് എന്തുകൊണ്ടാണെന്ന് പലരേയും അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോഴാണ് ചൈനയുടെ സാമ്പത്തിക പ്രതിസന്ധിയും യുഎസ് ഉള്‍പ്പെടെയുള്ള പുറം രാജ്യങ്ങളില്‍ നിന്നും നേരിടേണ്ടി വരുന്ന വെല്ലുവിളികളും ആണ് അതിന് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

2024ല്‍ 5 ശതമാനം സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും ആ ലക്ഷ്യത്തിലേക്ക് എത്താന്‍ ചൈനക്കായില്ല. പകരം 4.8 ശതമാനം മാത്രമാണ് വളര്‍ച്ച നേടിയത്. ചൈനയിലെ ഈ വളര്‍ച്ചാമാന്ദ്യം സാമ്പത്തിക അസ്ഥിരതയും ജനകീയ പ്രതിഷേധങ്ങളും ഉണ്ടാക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടുതല്‍ ജനങ്ങള്‍ ചൈനയില്‍ പ്രക്ഷോഭത്തിനായി തെരുവിലിറങ്ങുന്ന സാഹചര്യമാണ് ഉള്ളത്. ഇത്തരം ജനകീയ പ്രതിഷേധങ്ങളില്‍ 0.2 ശതമാനത്തോളം വളര്‍ച്ച മന്ദീഭവിച്ചു. ഇത് ചൈനീസ് ഭരണകൂടത്തില്‍ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചയാണ് ചൈനയുടെ കരുത്ത്. ആ കരുത്താണ് ഇപ്പോള്‍ നഷ്ടപ്പെടുന്നത്.

നിങ്ങള്‍ നിങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയാല്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക ഐശ്വര്യം തരാം എന്നതാണ് ചൈനയുടെ വാഗ്ദാനം. പല സാമ്പത്തിക ഉത്തേജനങ്ങളും പ്രഖ്യാപിച്ചെങ്കിലും, ചൈനയ്‌ക്ക് വളരാന്‍ കഴിയുന്നില്ലെന്ന് ഐഎംഎഫ് പറയുന്നു. ചൈനയുടെ സാമ്പത്തിക വെല്ലുവിളികള്‍ വര്‍ധിക്കുന്നതായും ഐഎംഎഫ് പറയുന്നു. ചൈന ഭരിയ്‌ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ആശങ്കയിലാണ്.

അതിര്‍ത്തി രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധങ്ങള്‍ വഷളായി. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരയുദ്ധത്തിലും ചൈനയ്‌ക്ക് തിരിച്ചടി കിട്ടി. സാങ്കേതികവിദ്യാരംഗത്തെ ചൈനയുടെ കുതിപ്പിന് തടയിടാന്‍ ശ്രമിക്കുകയാണ് അമേരിക്ക. സെമികണ്ടക്ടര്‍ അഥവാ ചിപുകള്‍ അമേരിക്കയില്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ ചൈനയുടെ മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിച്ചിരിക്കുകയാണ് അമേരിക്ക. ചൈനയിലെ കമ്പനിയായ ഡിജെ ഐയില്‍ നിന്നുള്ള ഡ്രോണ്‍ ഇറക്കുമതി ചൈന അവസാനിപ്പിച്ചു. തായ് വാനും ചൈനയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുകയാണ്. തായ് വാനെതിരെ ചൈന കൂടുതല്‍ ശക്തമായ കരുനീക്കങ്ങള്‍ നടത്തുകയാണ്. നൂറുകണക്കിന് യുദ്ധക്കപ്പലുകളാണ് തായ് വാന്‍ കടലിടുക്കിലേക്ക് ചൈന അയച്ചത്. തായ് വാനെ കീഴടക്കാനുള്ള തന്ത്രം പയറ്റുകയായിരുന്നു ചൈന. എന്നാല്‍ ഇതിനെതിരെ അമേരിക്കയും കാനഡയും തായ് വാനിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചത് ചൈനയെ ഞെട്ടിച്ചു.

ഇന്ത്യന്‍ നേതാവ് നരേന്ദ്രമോദിയുടെ ആഗോളതലത്തിലുള്ള ജനപ്രീതിയും ലോകശക്തികളുമായുള്ള ചങ്ങാത്തവും ചൈനയെ ഭയപ്പെടുത്തുന്നുണ്ട്.  ഇങ്ങിനെ നാല് ഭാഗത്ത് നിന്നും പരീക്ഷണം നേരിടുന്നതാണ് ചൈന ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം മയപ്പെടുത്തുന്നതിന് കാരണമെന്നാണ് പുതിയ വിലയിരുത്തലുകള്‍. ഏറെക്കാലത്തെ ഇടവേളയ്‌ക്ക് ശേഷം  റഷ്യയില്‍ നടന്ന ബ്രിക്സ് അന്താരാഷ്‌ട്ര സമ്മേളനത്തില്‍ ഷീ ജിന്‍പിങ്ങും നരേന്ദ്രമോദിയും വേദി പങ്കിടുകയും ചെയ്തു.

 

Tags: DragonChinesedragonPMModiIMFIndiaChinaXiJinpingIndiachinaboarderChineseeconomiccrisisChinesecrisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

News

മിഷൻ സുദർശൻ ചക്ര: മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ഇന്ന് നിർണ്ണായക തീരുമാനം

News

കോൺഗ്രസ് എന്റെ ശവക്കുഴിക്ക് ആഗ്രഹിക്കുന്നു; എനിക്ക് ജനങ്ങളുടെ പ്രാർത്ഥനയുണ്ട്: മോദി

World

ജനസംഖ്യാപ്പെരുപ്പത്തില്‍ പാകിസ്ഥാന് വീര്‍പ്പുമുട്ടുന്നു; ഓരോ വര്‍ഷവും ജനിക്കുന്നത് 60 ലക്ഷം കുട്ടികള്‍; കോണ്ടത്തിന് വിലകുറയ്‌ക്കില്ലെന്ന് ഐഎംഎഫ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.