ആലുവ : അങ്കമാലി ബാറിലെ കൊലപാതകവുമായി ഒരാൾ കൂടി പോലീസ് പിടിയിൽ. തുറവൂർ പയ്യപ്പിള്ളി റോണി (41) യെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.
കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ. സംഭവ ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിലായിരുന്നു. ബാറിൽ വച്ച് അക്രമികൾ ആഷിഖ് മനോഹരൻ എന്നയാളെയാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒൻപതു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണ സംഘത്തിൽ ഡിവൈ എസ്പി ടി. ആർ രാജേഷ്, ഇൻസ്പെക്ടർ ആർ. വി അരുൺകുമാർ, എസ്ഐ കെ പ്രദീപ് കുമാർ, എഎസ്.ഐ ഫ്രാൻസിസ്, സീനിയർ സിപിഒ എബി സുരേന്ദ്രൻ, സിപി ഒ ഷിഹാബ് എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക