ഹൈദരാബാദ് : തിരുപ്പതി ക്ഷേത്രത്തെ വഖഫ് ബോർഡുമായി താരതമ്യം ചെയ്യാൻ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസിയ്‌ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയർമാൻ ബിആർ നായിഡു.. ടിടിഡിയെക്കുറിച്ചുള്ള അസദുദ്ദീൻ ഒവൈസിയുടെ പ്രസ്താവനയെ വിമർശിച്ച നായിഡു പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി .
‘ ഈ പ്രസ്താവന അടിസ്ഥാനരഹിതമാണ്, വഖഫ് ബോർഡ് ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയാണ് . അദ്ദേഹത്തിന് ഇതിനെ എങ്ങനെ തിരുമലയുമായി താരതമ്യം ചെയ്യാൻ കഴിയും? തിരുമല ഒരു ഹിന്ദു ക്ഷേത്രമാണ്. അഹിന്ദുക്കൾ തിരുമലയിൽ ഉണ്ടാകരുതെന്ന് വർഷങ്ങളായി ആവശ്യമുയർന്നിരുന്നു. അത് എന്റെ വ്യക്തിപരമായ (അഭിപ്രായം അല്ല. ഹിന്ദുക്കൾ മാത്രമേ അവിടെ ഉണ്ടാകാവൂ എന്ന് സനാതന ധർമ്മം പറയുന്നു. ഞങ്ങൾ അതിനായി പ്രവർത്തിക്കുന്നു‘ – ബിആർ നായിഡു പറഞ്ഞു.
കേന്ദ്ര വഖഫ് കൗൺസിലിൽ രണ്ട് അമുസ്ലിം അംഗങ്ങളെ നിർബന്ധിതമായി ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്തായിരുന്നു ഒവൈസിയുടെ പ്രസ്താവന . മാത്രമല്ല ഇതിനെ തിരുപ്പതിയുമായി താരതമ്യപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: