Kerala

മലമ്പുഴ ഡാം പരമാവധി ജലനിരപ്പില്‍

ഡാം ടോപ്പിലേക്ക് വിനോദ സഞ്ചരികളുടെ പ്രവേശനവും നിയന്ത്രിക്കും

Published by

പാലക്കാട്: മലമ്പുഴ ഡാം പരമാവധി ജലനിരപ്പിലെത്തി. 2018ന് ശേഷം ആദ്യമായിട്ടാണ് മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധി നിലയിലെത്തുന്നത്.

പരമാവധി ജലനിരപ്പില്‍ എത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ കൂടുതല്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡാം ടോപ്പിലേക്ക് വിനോദ സഞ്ചരികളുടെ പ്രവേശനവും നിയന്ത്രിക്കും.

അതിനിടെ,സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴ പെയ്യും. വയനാട്ടില്‍ മിക്കയിടങ്ങളിലും കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും ഉണ്ടാകാനാണ് സാധ്യത.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by