കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചതില്‍ കെഡബ്ല്യുഎംഎല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഫോര്‍ട്ട് കൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റര്‍ കഴിഞ്ഞപ്പോള്‍ ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായാണ് കൂട്ടിയിടിച്ചത്.
എന്നാല്‍ ബോട്ടുകള്‍ തമ്മില്‍ ചെറിയൊരു ഉരസല്‍ മാത്രമാണ് ഉണ്ടായതെന്നും റോറോ സര്‍വീസിനായി വഴി കൊടുക്കവെയാണ് അപകടമുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുമെന്ന് കെഡബ്ല്യുഎംഎല്‍ വെളിപ്പെടുത്തി.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.അപായ മുന്നറിയിപ്പ് മുഴങ്ങിയതും ബോട്ടുകളിലൊന്നിന്റെ വാതില്‍ തുറന്നതും യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി.
അതേസമയം,അപായ മുന്നറിയിപ്പ് മുഴങ്ങുമ്പോള്‍ സ്വാഭാവികമായി ബോട്ടിന്റെ വാതില്‍ തുറക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അപകടമുണ്ടായതിന് പിന്നാലെ മെട്രോ ബോട്ടില്‍ ചോര്‍ച്ചയുണ്ടായെന്നും അപകടം നടന്നത് നിസാരമട്ടിലാണ് അധികൃതര്‍ കൈകാര്യം ചെയ്തതെന്നും യാത്രക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: