World

മതമാണ് മക്കളേ വലുത് : മദ്രസയിൽ പഠിക്കാനെത്തിയ 20 ഓളം കുട്ടികളെ ഇസ്ലാമിക പണ്ഡിതൻ പീഡിപ്പിച്ചതായി പരാതി

Published by

ഇസ്ലാമാബാദ് : മദ്രസയിൽ പഠിക്കാനെത്തിയ 20 ഓളം കുട്ടികളെ ഇസ്ലാമിക പണ്ഡിതൻ പീഡിപ്പിച്ചതായി പരാതി. പാകിസ്താൻ റാവൽപിണ്ടിയിലെ നള മുസ്‌ലിംന മേഖലയിലെ മദ്രസയിലാണ് സംഭവം . മദ്രസയിലെ ഇസ്ലാം പണ്ഡിതൻ സഫറിനെതിരെയാണ് പരാതി . മദ്രസ വിദ്യാർത്ഥികളിൽ ഒരാൾ തന്നെയാണ് വീഡിയോയിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സഫർ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് . വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മദ്രസ അധികൃതർ സഫറിനെ പിരിച്ചു വിട്ടു . എന്നാൽ പീഡനത്തിനിരയായ കുട്ടികളുടെ മാതാപിതാക്കളും , മദ്രസ അധികൃതരും ചേർന്ന് സംസാരിച്ച് പോലീസ് കേസ് ഒഴിവാക്കി .

സഫറിന്റെ ഈ പീഡനം കാരണം വിദ്യാർത്ഥികൾ മദ്രസയിൽ പോകുന്നത് നിർത്തി. പ്രതിയായ സഫർ മുമ്പ് ഈ മദ്രസയിലെ വിദ്യാർത്ഥിയായിരുന്നുവെന്നും ഇപ്പോൾ പഠിപ്പിക്കാൻ നിയമിച്ചതാണെന്നും വിദ്യാർത്ഥി വീഡിയോയിൽ പറഞ്ഞു.

പീഡനത്തെ കുറിച്ച് കുട്ടികൾ മദ്രസ മാനേജ്‌മെൻ്റിനോട് പരാതിപ്പെട്ടപ്പോൾ പ്രതികരിച്ചില്ലെന്നും കുട്ടി പറയുന്നു. വീഡിയോയിൽ മറ്റ് വിദ്യാർത്ഥികളും ഈ ആരോപണങ്ങൾ അംഗീകരിക്കുന്നുണ്ട്. സഫറിനെതിരെ നടപടി വേണമെന്ന് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by