തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എ.ആര് ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അഗേഷിന്റെ മകന് അഭയ് ആണ് മരിച്ചത്. അരുവാക്കോട് സ്വദേശിയാണ്. കുട്ടിയുടെ മരണം ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: