കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ മോദി സര്‍ക്കാരിനെ സംബന്ധിച്ച് സംഭവബഹുലവും വികസന കാര്യത്തില്‍ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയതുമായിരുന്നു. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി കുതിക്കുന്ന രാജ്യം ജപ്പാനെ പിന്നിലാക്കി ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വികസിത രാജ്യമായി മാറിയിരിക്കുന്നു. ഭാരതത്തിന്റെ വളര്‍ച്ച ലോകം വിസ്മയത്തോടെയാണ് നോക്കുന്നത്. മാറ്റത്തിന്റെ ശംഖനാദം മുഴക്കിയാണ് മോദി സര്‍ക്കാര്‍ 2014 ല്‍ അധികാരത്തിലെത്തിയത്. മൂന്നാമൂഴത്തിലും പരിഷ്കരണങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമായി മാറിയ നിരവധി പദ്ധതികള്‍ മോദി ഭരണത്തെ മികവുള്ളതാക്കി മാറ്റി.
വികസിത ഭാരതം ലക്ഷ്യം
ജന്‍ ധന് യോജനയും മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയും സ്വച്ഛ് ഭാരത് അഭിയാനും, സ്കില്‍ ഇന്ത്യ പദ്ധതിയും പത്ത് വര്‍ഷം പിന്നിട്ട പദ്ധതികളില്‍ മുന്നിട്ട് നില്ക്കുന്നു. മൊത്തം ഭാരതീയരും ഏറെ വൈകാരികമായി നെഞ്ചേറ്റിയ മോദിയുടെ മന് കി ബാത് എന്ന പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടി ഏറ്റവും തിളക്കമുള്ളതായി പ്രഥമ സ്ഥാനത്ത് നില്ക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വ്യത്യസ്തങ്ങളായ കൊച്ചു കൊച്ചു സംഭവങ്ങളെ സവിശേഷമായി സാധാരണക്കാരിലേക്ക് എത്തിക്കുന്നു എന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. സാധാരണക്കാരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള് നല്കാനുതകുന്ന തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ഈ പത്ത് വര്‍ഷക്കാലം മന് കി ബാത്തിലൂടെ ലോകം ശ്രവിച്ചത്. നിഷേധാത്മക ആഖ്യാനങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്ന വര്‍ത്തമാനകാലത്ത് ഈ പരിപാടി വ്യത്യസ്തമാകുന്നു. നിറം പിടിപ്പിച്ചതോ നിഷേധാത്മകമോ ആയ സംഭവങ്ങളെ ഒഴിവാക്കി തികച്ചും ഭാവാത്മകമായ കാര്യങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.
ഈ അമൃതകാലത്ത് ലോക ജനശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊന്നാണ് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി. ഭാരതത്തെ ആഗോള ഉത്പാദനത്തിന്റെ കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം, കഴിഞ്ഞ പത്ത് വര്‍ഷം ഉത്പാദന വര്‍ദ്ധനയിലും, കയറ്റുമതിയിലും വിദേശ നിക്ഷേപത്തിലും ഭാരതം കൈവരിച്ച നേട്ടം ഈ പദ്ധതിയുടെ വിജയത്തെ അടയാളപ്പെടുത്തുന്നു.
ചെറുകിട ഉത്പാദകര്‍ക്കും എംഎസ്എംഇ സ്ഥാപനങ്ങള്‍ക്കുമാണ് ഈ പദ്ധതി ഏറെ സഹായകമായത്. നാട്ടിന്‍പുറങ്ങളിലെ നാടന്‍ സാധനങ്ങള്‍ക്ക് പോലും ലോക വിപണി കണ്ടെത്താന്‍ മോദിയുടെ ഢീരമഹ ളീൃ ഘീരമഹ , ഛൗൃ ജൃീറൗര േഛൗൃ ജൃശറല, ഛില ടമേശേീി ഛില ജൃീറൗര േതുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഏറെ സഹായിക്കുകയുണ്ടായി. പുതിയ ഉത്പാദന പ്രക്രിയ, പശ്ചാത്തല വികസനം, പുതിയ മേഖലകള്‍, പു
തിയ മനോഭാവം എന്നീ നാല് സ്തംഭങ്ങളിലാണ് മെയ്ക് ഇന്‍ ഇന്ത്യ എന്ന നൂതന പദ്ധതി പടുത്തുയര്‍ത്തിയിരിക്കുന്നത്. പത്ത് വര്‍ഷം പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ഭാരതമിന്ന് ലോകത്തിന്റെ ഉത്പാദന ഹബ്ബ് ആയി മാറിക്കഴിഞ്ഞു.
സ്വച്ഛ ഭാരതം സമൃദ്ധഭാരതം
സ്വച്ഛഭാരതം എന്നത് മഹാത്മാ ഗാന്ധിയുടെ സ്വപ്ന പദ്ധതിയായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ സപ്തതി വര്‍ഷത്തിലും വെളിയിട വിസര്‍ജ്ജ്യ വിമുക്തഭാരതം എന്നത് നമുക്ക് ഒരു സ്വപ്നമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് 2014 ഒക്ടോബര്‍ 2, ഗന്ധി ജയന്തി ദിനത്തില്‍ സ്വച്ഛ് ഭാരത് അഭിയാന് എന്ന പദ്ധതി മോദി പുനരാവിഷ്കരിച്ചത്. ഇന്ന് ശുചിത്വ ഭാരതം ലോകത്തിന് മാതൃകയായി മാറിയിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മഹാത്മാഗാന്ധിക്ക് നാം നല്കുന്ന ആദരമായി വേണം ഈ പദ്ധതിയുടെ വിജയത്തെ വിലയിരുത്താന്‍. രാജ്യത്ത് ഇതിനകം 63.63 ലക്ഷത്തിലധികം ശുചിമുറികള്‍ നി
ര്‍മ്മിച്ചു നല്കാന് സാധിച്ചത് വന്‍ വിജയമായാണ് കണക്കാക്കുന്നത്. ആറര ലക്ഷത്തോളം വരുന്ന പൊതു കക്കൂസുകളുടെ നിര്‍മ്മാണം വെളിയിട വിസര്‍ജ്ജന വിമുക്ത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാന്‍ ഏറെ പ്രയോജനപ്രദമായി. ജന്‍ ധന്, ആധാര്‍, മൊബൈല്‍ എന്നിവ ചേര്‍ന്നുള്ള ഖഅങ പദ്ധതി സാമ്പത്തിക സാക്ഷരതയിലും സാര്‍വത്രിക ബാങ്കിങ്ങിലും ഭാരതത്തെ ഏറെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ച സാമ്പത്തിക പരിഷ്കാരമാണ്. സാധാരണ ജനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കാനും അവരില്‍ സമ്പാദ്യ സ്വഭാവം വര്‍ദ്ധിപ്പിക്കാനും രൂപയുടെ മൂല്യമറിഞ്ഞ് അത് ഫലപ്രദമായി ഉപയോഗിക്കാനും ഈ പദ്ധതി സഹായിച്ചു. ഡിജിറ്റല്‍ സമ്പ്രദായത്തില്‍ ആഗോള ശ്രദ്ധനേടാന്‍ ഈ സാമ്പത്തിക പരിഷ്കരണം ഭാരതത്തെ ഏറെ സഹായിച്ചു. ഡിജിറ്റല്‍ ബാങ്കിങ്ങില്‍ മുന്‍ നിര രാജ്യമാണിന്ന് ഭാരതം. 84 ബില്യനില്‍ നിന്ന് 131 ബില്യനിലേയ്ക്ക് ഒരു വര്‍ഷ0 കൊണ്ട് വളര്‍ന്ന ഭാരതത്തിന്റെ ഡിജിറ്റല്‍ ഇടപാടുകള്‍ ലോകവിസ്മയമായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ സപ്തതി വര്‍ഷത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും വ്യക്തിഗത സേവിങ്സിലും നാം വളരെ പിന്നിലായിരുന്നു. ഈ സാഹചര്യത്തിലാണ് സാധാരണക്കാരിലെ ബാങ്കിങ് ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കാനും സേവിങ്സ് മനോഭാവം വളര്‍ത്താനും ആവശ്യത്തിനുള്ള വായ്പാ സഹായം അവര്‍ക്ക് ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ള ഒരു സരള സംവിധാനത്തെക്കുറിച്ച് പ്രധാനമന്ത്രി ആലോചിച്ചത്. അതിന്റെ പരിണാമമായിരുന്നു പ്രധാനമന്ത്രി ജന്‍ ധന് യോജന എന്ന പദ്ധതി. പത്ത് വര്‍ഷം കൊണ്ട് ഈ പദ്ധതിയിലൂടെ 52.81 കോടി ജനങ്ങളെ ബാങ്കിങ് പരിധിയില്‍ കൊണ്ടുവരാനും ഈ അക്കൗണ്ടുകളിലൂടെ 2,30792 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും സാധിച്ചു എന്നത് ചെറിയ കാര്യമല്ല.
കര്‍മശേഷിയുടെ സ്വന്തം നാട്
കര്‍മകുശലതയാണ് കാര്യക്ഷമതയുടെ അടിസ്ഥാനം എന്നാണ് ഭഗവാന് ഒരു സന്നിഗ്ധ ഘട്ടത്തില്‍ അര്‍ജ്ജുനനെ ഉപദേശിക്കുന്നത്. ആധുനിക യുവാക്കള്‍ക്കും ഈ ഉപദേശം കാലോചിതമാണ്. ഉന്നത ബിരുദധാരികളായ നിരവധി പേരെ സൃഷ്ടിക്കാന്‍ സാധിച്ച ഭാരതം വര്‍ത്തമാന കാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പുതിയ കാലത്തിനനുസരിച്ചുള്ള നൈപുണ്യരാഹിത്യമാണ്. ജനസംഖ്യാ മികവില്‍ ലോകം ഉറ്റുനോക്കുന്ന യുവഭാരതം മനുഷ്യമൂലധനത്തില്‍ ഒന്നം സ്ഥാനത്താണ്. എന്നാല്‍ സവിശേഷ കഴിവുകള്‍ വികസിപ്പിച്ചെടുക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പദ്ധതിക്ക് കഴിയാതെ പോയി. ഈ തിരിച്ചറിവാണ് വിദ്യാഭ്യാസത്തില്‍ കാലോചിതമായ മാറ്റം ഉദ്ദേശിച്ചുള്ള പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് കാരണമായത്. കഴിഞ്ഞ പത്ത് വര്‍ഷമായി പ്രത്യേകം രൂപീകരിച്ച ഒരു മന്ത്രാലയത്തിന്റെ കീഴില്‍ skill India mission എന്ന പേരില്‍ നടത്തുന്ന നൈപുണ്യ വികസന പരിപാടികള്‍ യുവജനങ്ങളില്‍ നൈപുണ്യം വികസിപ്പിക്കാന്‍ സഹായിക്കും. വികസിത ഭാരതത്തിലേയ്ക്കുള്ള പ്രയാണത്തില്‍ മോദി സര്‍ക്കാര്‍ വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
വ്യവസായ സംരംഭകത്വം വളര്‍ത്തിയെടുക്കാനും അതുവഴി രാജ്യത്ത് സംരംഭക ഊര്‍ജ്ജം വളര്‍ത്തിയെടുക്കാനും കഴിഞ്ഞ പത്ത് വര്‍ഷമായി വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നു. മെയ്ക് ഇന്‍ ഇന്ത്യയും സ്കില്‍ ഇന്ത്യയും, ഡിജിറ്റല്‍ ഇന്ത്യയും സര്‍ക്കാരിന്റെ വികസിത ഭാരത വീക്ഷണത്തെ ഏറെ പരിപോഷിപ്പിച്ച പദ്ധതികളാണ്. ഉത്പാദന രംഗത്തും, കയറ്റുമതിയിലും ഡിജിറ്റല്‍ പണമിടപാടിലും രാജ്യം കൈവരിച്ച നേട്ടത്തിന് ഈ പദ്ധതികള്‍ പരിധികളില്ലാത്ത സഹായമാണ് നല്കിപ്പോരുന്നത്. പോയ പത്ത് വര്‍ഷം മോദി സര്‍ക്കാര്‍ വിവിധങ്ങളായ പദ്ധതികളിലൂടെ നിര്‍മ്മിച്ച പടവുകള്‍ താണ്ടിവേണം സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം വികസിത ഭാരത സോപാനത്തില്‍ നാം ഉപവിഷ്ടരാകാന്‍.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്മെന്റ് വകുപ്പില്‍ മുന്‍ പ്രൊഫസറും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: