തിരക്ക് പിടിച്ച ജീവിത ശൈലിയും ആരോഗ്യപ്രശ്നങ്ങളും സമ്മര്‍ദ്ദത്തിന് വഴിവെക്കാറുണ്ട്. സ്ട്രെസ് മൂലം വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടാറുണ്ട്. ഈ സമയങ്ങളില്‍ ഉണ്ടായേക്കാവുന്ന സങ്കടവും ദേഷ്യവും നിയന്ത്രിക്കാനാകാതെ പ്രതികരിക്കുന്ന സാഹചര്യങ്ങളും മിക്കവരിലും കണ്ട് വരാറുണ്ട്. തുടക്കത്തിലെ മനസിലാക്കി ചികിത്സിക്കാത്ത പക്ഷം ഇത് വലിയ ബുദ്ധിമുട്ടുകളിലേക്ക് നയിച്ചേക്കാം. സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി ഇന്ന് നിരവധി തരത്തിലുള്ള തെറാപ്പികളും മരുന്നുകളും ലഭ്യമാണ്. കൂടാതെ ആരോഗ്യകരമായ ഭക്ഷണക്രമവും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. സ്ട്രെസ് കുറയ്ക്കാന്‍ സഹായകമാകുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം…
ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്ലേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ സെറോടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും.
ബ്ലൂബെറി
ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ബ്ലൂബെറി. ശരീരത്തിലെ വീക്കവും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദവും കുറയ്ക്കുന്നതിലൂടെ സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായിക്കും.
അവാക്കാഡോ
അവോക്കാഡോയില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. സലാഡുകള്‍, സാന്ഡ്വിച്ചുകള് അല്ലെങ്കില്‍ സ്മൂത്തികള്‍ എന്നിവയില്‍ അവോക്കാഡോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
സാല്‍മണ്‍ ഫിഷ്
സാല്‍മണ്‍ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൂടുതലാണ്. ഇത് കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു.
പാലക്ക് ചീര
പാലക്ക് ചീരയില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. പോഷക സമ്പുഷ്ടമായ ചീര സലാഡുകള്‍, ഓംലെറ്റുകള്‍, സൂപ്പ് അല്ലെങ്കില്‍ സ്മൂത്തികള്‍ എന്നിവയില്‍ ഉള്‍പ്പെടുത്തുക.
നട്സ്
ബദാം, വാല്‍നട്ട്, പിസ്ത എന്നിവയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.
ഓട്സ്
തലച്ചോറിലെ സെറോടോണിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഓട്സ് സഹായിക്കും. ഓട്സ് പാലൊഴിച്ചോ അല്ലാതെയോ കഴിക്കാം.
തൈര്
തൈരില്‍ പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീയില്‍ എല്‍-തിയനൈന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സമ്മര്‍ദ്ദം കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: