തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ്് വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. 120 രൂപ കുറഞ്ഞ് 58,960 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില. 15 രൂപ കുറഞ്ഞ് 7370 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
കേരളപ്പിറവി ദിനമായ ഇന്നലെ പവന് 560 രൂപയും, ഗ്രാമിന് 70 രൂപയും കുറഞ്ഞിരുന്നു. ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക