ഗുരുവായൂര്‍: ഹിന്ദു ജനവിഭാഗത്തിലെ എല്ലാ വര്‍ക്കും ക്ഷേത്ര പ്രവേശനവും ആരാധനയും സാധ്യമാക്കുന്നതിന് കെ. കേളപ്പജിയുടെ നേതൃത്വത്തില്‍ നടത്തിയ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ 93- ാം വാര്‍ഷികദിനത്തില്‍ സര്‍വോദയ, ഗാന്ധിയന്‍ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു സ്മരണ പുതുക്കി. ഗുരുവായൂര്‍ ദേവസ്വം സത്രം അങ്കണത്തിലെ സത്യഗ്രഹ സ്മാരക സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്.
കേരള സര്‍വോദയ മണ്ഡലത്തിന്റെയും കേരള മഹാത്മജി സാംസ്‌കാരിക വേദിയുടേയും നേതൃത്വത്തില്‍ നടന്ന അനുസ്മരണ ചടങ്ങ് പ്രമുഖ ഗാന്ധിയനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും സര്‍വോദയ ദര്‍ശന്‍ ചെയര്‍മാനുമായ എം. പീതാംബരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കേരള മഹാത്മജി സാംസ്‌കാരിക വേദി പ്രസിഡന്റ് സജീവന്‍ നമ്പിയത്ത് അധ്യക്ഷനായി.
സത്യാഗ്രഹത്തിന് കേളപ്പജിയും സംഘവും താമസിച്ചിരുന്ന വസതിയുടെ ഉടമസ്ഥനായിരുന്ന പുതുശ്ശേരി കുട്ടപ്പ മാസ്റ്ററുടെ മകന്‍ പുതുശ്ശേരി രവീന്ദ്രന്‍, സര്‍വോദയ നേതാവ് പി.എസ്.സുകുമാരന്‍, ഗാന്ധിയന്‍ വിജ്ഞാന സമിതി ചെയര്‍മാന്‍ ആചാര്യ സി.പി.നായര്‍, ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം സൂപ്രണ്ട് മുരളി പുറനാട്ടുകര, നടുവില്‍ രാജന്‍, ഗുരുവായൂര്‍ വിജീഷ് എന്നിവര്‍ പ്രസംഗിച്ചു.
സത്യഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ . നടന്ന പരിപാടി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ മൗനയോഗി ഡോ. എ. ഹരിനാരായണന്‍ അധ്യക്ഷനായി. കണ്‍വീനര്‍ ഷാജു പുതൂര്‍ ആമുഖ പ്രഭാഷണം നടത്തി. ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ.പി.വിശ്വനാഥന്‍, സി.മനോജ്, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.ഉദയന്‍, കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, സമിതി ഭാരവാഹികളായ ബാലന്‍ വാറണാട്ട്, സജീവന്‍ നമ്പിയത്ത്, വിവിധ സംഘടനാ പ്രതിനിധികളായ അരവിന്ദന്‍ പല്ലത്ത്, ഒ.കെ.ആര്‍. മണികണ്ഠന്‍, വി.പി. ഉണ്ണികൃഷ്ണന്‍, ആര്‍. ജയകുമാര്‍, വി. അച്യുതകുറുപ്പ്, വി. ബാലകൃഷ്ണന്‍ നായര്‍, എന്‍. പ്രഭാകരന്‍ നായര്‍, രമേഷ് പുതൂര്‍, രവീന്ദ്രന്‍ പൂത്താമ്പുള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: