കോഴിക്കോട്: ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷമായ ‘സ്വ’ വിജ്ഞാനോത്സവത്തിന് നാളെ തുടക്കം. സ്വപ്‌ന നഗരിയിലെ കാലിക്കട്ട് ട്രേഡ് സെന്ററില്‍ വൈകിട്ട് നാലിന് കേന്ദ്ര റെയില്‍വെ, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷനാകും. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖ പ്രഭാഷണം നടത്തും.
കേന്ദ്ര ഫിഷറീസ്, മൃഗ സംരക്ഷണ, ക്ഷീര-ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍, പി.ടി. ഉഷ എംപി, എം.കെ. രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, ആര്‍എസ്എസ് ഉത്തര കേരള പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബലറാം, മുന്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും. ജന്മഭൂമി മുന്‍ പത്രാധിപര്‍ പി. നാരായണന്‍, മുന്‍ സബ് എഡിറ്റര്‍ രാമചന്ദ്രന്‍ കക്കട്ടില്‍ എന്നിവരെയും വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരെയും ആദരിക്കും. രാത്രി ഏഴിന് ചലച്ചിത്ര താരം ശോഭനയുടെ നൃത്ത സന്ധ്യ. വിജ്ഞാനോത്സവത്തിന്റെ ഭാഗമായി മഹാപ്രദര്‍ശനം, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ നടക്കും. ഐഎസ്ആര്‍ഒ, കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, ആയുഷ്, വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ എക്‌സിബിഷന്റെ ഭാഗമാവും.
വാര്‍ത്താസമ്മേളനത്തില്‍ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, യൂണിറ്റ് മാനേജര്‍ എം.പി. ജയലക്ഷ്മി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ എം. ബാലകൃഷ്ണന്‍, കണ്‍വീനര്‍ ടി.വി. ഉണ്ണിക്കൃഷ്ണന്‍, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ എം. രാജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
സഹകരണ സെമിനാര്‍ 7ന്
ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷമായ ‘സ്വ’ വിജ്ഞാനോത്സവത്തിന്റെ ഭാഗമായ സഹകരണ സെമിനാര്‍ സമാപന ദിവസമായ ഏഴിന് നടക്കും.
രാവിലെ 10.30ന് വേദി ഒന്നില്‍ സഹകരണ സെമിനാര്‍ ആര്‍ബിഐ ഡയറക്ടര്‍ സതീഷ് മറാഠെ ഉദ്ഘാടനം ചെയ്യും. അഡ്വ. കരുണാകരന്‍ നമ്പ്യാര്‍, വിജയ കൃഷ്ണന്‍ സി.എന്‍, മനയത്ത് ചന്ദ്രന്‍, എം. മെഹബൂബ് എന്നിവര്‍ സംസാരിക്കും. വേദി രണ്ടില്‍ രാവിലെ 10.30ന് കായിക സെമിനാര്‍. ഒളിംപിക്‌സ് 2036: വേദിയാകാന്‍ ഭാരതം എന്നതാണ് വിഷയം. കേന്ദ്ര കായിക, തൊഴില്‍, യുവജന കാര്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്യും.
പി.ടി. ഉഷ എംപി, ഡോ. കിഷോര്‍, യു. ഷറഫലി, വി. സുനില്‍ കുമാര്‍, ഡോ. സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിക്കും. കായിക താരങ്ങളേയും മുതിര്‍ന്ന സ്‌പോര്‍ട്‌സ് ലേഖകരെയും ആദരിക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി ഉദ്ഘാടനം ചെയ്യും.
പി.ടി. ഉഷ എംപി അധ്യക്ഷയാകും. പി.കെ. കൃഷ്ണദാസ്, കെ.പി. ശ്രീശന്‍, എം. രാധാകൃഷ്ണന്‍, കെ.വി. ഹസീബ് അഹമ്മദ്, എം. നിത്യാനന്ദ കാമത്ത്, എ.കെ.ബി. നായര്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് 5.30ന് ഗൗരി നന്ദനയുടെ ഭരതനാട്യത്തിനുശേഷം ആറിന് ചലച്ചിത്രതാരം ഹരിശ്രീ അശോകന്‍ നയിക്കുന്ന മ്യൂസിക്കല്‍ മെഗാഷോയോടെ കോഴിക്കോട്ടെ വിജ്ഞാനോത്സവത്തിന് കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: