Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുനമ്പം വഖഫ് അധിനിവേശത്തിനെതിരെ ഇന്ന് സെക്രട്ടേറിയറ്റ് ധര്‍ണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2024, 06:37 am IST
in Kerala

തിരുവനന്തപുരം: കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്തെ 600 ഓളം വരുന്ന കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നും മുനമ്പം നിവാസികള്‍ക്ക് റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടും മുനമ്പം നിവാസികളുടെ ഭൂസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടറിയേറ്റ് ധര്‍ണ നടത്തും. രാവിലെ 11ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

മുനമ്പത്ത് ഒരു മതത്തിനോ ജാതിക്കോ എതിരെയുള്ള പോരാട്ടമല്ല നടക്കുന്നതെന്ന് ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് പറഞ്ഞു. 610 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്ന ഭീഷണിക്കെതിരായ വലിയ പോരാട്ടമാണിത്. ഇവിടുത്തെ സാധാരണ മത്സ്യത്തൊഴിലാളികളുടെ സ്വത്തിനും ജീവനും സംരക്ഷണം ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. വില നല്‍കി തീറെഴുതി അവര്‍ വാങ്ങിയ ഭൂമിയും വീടും വഖഫിന്റെയാണെന്നാണ് അവകാശവാദം. വിവാഹം, മക്കളുടെ വിദ്യാഭ്യാസം, വീട് നിര്‍മാണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഭൂമി വില്‍ക്കാനോ, പണയപ്പെടുത്താനോ കഴിയുന്നില്ല. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളും ദുരിതം വര്‍ധിപ്പിച്ചിട്ടുണ്ട്.

2022 മുതല്‍ അവിടുത്തെ സാധാരണക്കാര്‍ക്ക് കരമടയ്‌ക്കാന്‍ സാധിക്കുന്നില്ല. പണം നല്‍കി വാങ്ങിയ ഭൂമിയാണിത്. പരാതി പറയണമെങ്കില്‍ അതും വഖഫ് ട്രൈബ്യൂണലിനോടാണ് പറയേണ്ടത്. വാദിയും ജഡ്ജിയും ഒരാള്‍ തന്നെയാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് ജിജി ജോസഫ് പറഞ്ഞു.

സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുന്ന മുനമ്പത്തെ ജനങ്ങളുടെ കണ്ണീരിന് സര്‍ക്കാര്‍ പുല്ലുവില കല്പിച്ചത് നിര്‍ഭാഗ്യകരമാണ്. ഇത് മുനമ്പത്ത് മാത്രം നടക്കുന്ന ഒരു ചെറിയ പ്രശ്‌നമാണെന്ന രീതിയില്‍ വിഷയത്തെ വിലകുറച്ച് കാണാന്‍ ശ്രമിക്കുകയാണ് കേരള സര്‍ക്കാര്‍. വഖഫ് നിയമത്തില്‍ 1995ലും 2013ലും വരുത്തിയ ഭേദഗതികളിലൂടെ അനിയന്ത്രിതമായ അധികാരങ്ങളാണ് വഖഫ് ബോര്‍ഡിന് നല്‍കിയത്. ഒരു സ്ഥലം വഖഫ് ഭൂമിയാണെന്ന് പറഞ്ഞാല്‍ ആ സ്ഥലം വഖഫ് ഭൂമിയാകും. പിന്നീട് ആ ഭൂമി തങ്ങളുടെതാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ഉടമയുടേതാണ്. അതും കോടതികള്‍ക്ക് പകരം വഖഫ് ട്രൈബ്യൂണലിലെത്തി രേഖകള്‍ ഹാജരാക്കി ബോധ്യപ്പെടുത്തണം. ഭരണഘടനയ്‌ക്ക് മുകളില്‍ നില്‍ക്കുന്ന ഈ അധികാരം ജനാധിപത്യ രാജ്യത്ത് അനുവദിക്കാന്‍ കഴിയില്ല. പകലന്തിയോളം മതേതരത്വവും മതനിരപേക്ഷതയും പ്രസംഗിക്കുന്നവര്‍ മതമൗലികവാദത്തിന്റെയും അവരുടെ വോട്ടുബാങ്കിന്റെയും അടിമത്വത്തിലേയ്‌ക്ക് വീഴുന്നുവെന്നതിന്റെ ഏറ്റവും ഹീനമായ ഉദാഹരണമാണ് കേരളത്തിലെ നിയമസഭാ സാമാജികരുടെ വഖഫ് പ്രമേയത്തിനു പിന്തുണ നല്‍കിയ നടപടിയെന്നും ജിജി ജോസഫ് വ്യക്തമാക്കി.

Tags: Munambam protestersSecretariat dharnaoccupation of Munambam Waqf
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മുനമ്പത്തു കണ്ടത് കൊടുംവഞ്ചന

ഭൂസംരക്ഷണ വേദിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിമാര്‍ പങ്കെടുക്കുന്ന വേദിവിട്ടിറിങ്ങിയ ജനങ്ങള്‍ മുദ്രാവാക്യം വിളിച്ച് സമരപ്പന്തലിലേക്ക് നീങ്ങുന്നു
Kerala

ചതിച്ചിട്ടും തളരാതെ മുനമ്പം ജനത അലയടങ്ങാതെ പ്രക്ഷോഭം; ഭൂസംരക്ഷണ സമിതി വഞ്ചിച്ചു, ഇടത്- വലത്- വഖഫ് ഗൂഢാലോചന

(മുനമ്പം സമരം... ഫയല്‍ചിത്രം)
Kerala

വഖഫ് ഭൂ വിഷയം: സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് കളിക്കുന്നു: ഷോണ്‍ ജോര്‍ജ്

Kerala

മുനമ്പത്തെ ജനങ്ങള്‍ക്ക് കരമടയ്‌ക്കാന്‍ ഹൈക്കോടതിഅനുമതി: മുനമ്പം ജനതയ്‌ക്കൊപ്പം നിന്നത് ബിജെപി

Kerala

ക്ഷേത്രം ഭരിക്കുന്നത് സനാതന ധര്‍മ്മം നശിപ്പിക്കല്‍ ജന്മദൗത്യമായി ഏറ്റെടുത്തവർ; വിശ്വാസികളെ ക്ഷേത്രങ്ങളിൽ നിന്നും അകറ്റുന്നു: കെ.പി. ശശികല ടീച്ചര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.