Football

അനസ് എടത്തൊടിക ഫുട്ബോളിൽ നിന്ന് വിരമിച്ചു

Published by

മലപ്പുറം: അനസ് എടത്തൊടിക ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.  തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ സീസണിൽ മലപ്പുറം എഫ് സിയുടെ ക്യാപ്റ്റൻ ആയിരുന്നു അനസ്.

2021-22 ഐ‌എസ്‌എല്ലിൽ ജംഷഡ്പൂർ എഫ്‌സിക്ക് വേണ്ടി ഫുട്‌ബോൾ കളിച്ച 36 കാരനായ അനസ്, 2 വർഷത്തെ ഇടവേള കഴിഞ്ഞായിരുന്നു കഴിഞ്ഞ സീസണിൽ ഗോകുലം കേരളയിലൂടെ പ്രൊഫഷണൽ ഫുട്ബോളിലേക്ക് തിരികെയെത്തിയത്. ഈ സീസണിൽ മലപ്പുറം എഫ് സിക്കായും കളിച്ചു.

മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ടീമുകൾക്ക് എല്ലാം കളിച്ച താരമാണ് അനസ്. ഒരു കാലത്ത് ഇന്ത്യൻ ദേശീയ ടീമിന്റെ പ്രധാന സെന്റർ ബാക്കും ആയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by