ഡിവൈഎഫ് ഐ മേഖല സെക്രട്ടറി റഫീക്ക് റിയാസിന്റെ പിറന്നാള്‍ ആഘോഷത്തിന് എംഡിഎംഎ കേസിലെയും കഞ്ചാവ് കേസിലെയും പ്രതികള്‍ പങ്കെടുത്തതായി ആരോപണം. ഡിവൈഎഫ് ഐ പറക്കോട് മേഖലാ സെക്രട്ടറിയും ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗവുമാണ് റഫീക് റിയാസ്.
പറക്കോട്ടാണ് ദീപാവലി നാളില്‍ റഫീക്ക് റിയാസിന്റെ പിറന്നാള്‍ ആഘോഷം നടന്നത്. കഞ്ചാവ് കേസിലെ പ്രതി അജ്മല്‍, എംഡിഎംഎ പിടിച്ച കേസിലെ പ്രതി രാഹുല്‍ എന്നിവരാണ് പങ്കെടുത്തവര്‍. കാപ്പാ കേസിലെ പ്രതികളും പങ്കെടുത്തതായി ആരോപണമുണ്ട്.
കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും നടത്തിയ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് അനന്ത് മധുവും പങ്കെടുത്തതായി ആരോപണമുണ്ട്. ഇതിന് പുറമെ പറക്കോട് മേഖലയിലെ ബ്രാഞ്ച് സെക്രട്ടറിമാരും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: