തിരുവനന്തപുരം: ആകെയുള്ള നിക്ഷേപത്തിന്റെ 20 ശതമാനം കരുതല്‍ ധനമായി സൂക്ഷിക്കണമെന്നും ബാക്കി മാത്രമേ വായ്പയായി നല്‍കാവൂ എന്നുമുള്ള സഹകരണനിയമത്തിലെ ചട്ടം കര്‍ക്കശമായി പാലിക്കണമെന്ന് നിര്‍ദേശം. ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന നടത്തി ഇക്കാര്യം ഉറപ്പുവരുത്തുകയും എല്ലാ മാസവും റിപ്പോര്‍ട്ട് ചെയ്യണമെന്നും സഹകരണവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലാവധി പൂര്‍ത്തിയായ നിക്ഷേപത്തുക പൂര്‍ണമായും മറ്റു നിക്ഷേപങ്ങളുടെ 20 ശതമാനവും സഹകരണ ബാങ്കില്‍ ഉണ്ടാകണം. അധികമുള്ള തുക കേരള ബാങ്കില്‍ നിക്ഷേപിക്കണം. ബാങ്കിന്റെ പ്രവര്‍ത്തന മൂലധനത്തിന്റെ അഞ്ച് ശതമാനത്തിലധികം കെട്ടിട നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ആസ്തി നിക്ഷേപത്തിന് ഉപയോഗിക്കരുത്. ക്രമക്കേടുകള്‍ക്ക് ഓഡിറ്റര്‍മാരും കണ്ണടക്കുന്നതാണ് പല സഹകരണബാങ്കുകളും അടുത്തിടെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതിനു കാരണമെന്നും സഹകരണവകുപ്പ് വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: