കൊച്ചി:പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ ഭരണസമിതി അംഗം അറസ്റ്റിലായി. പെരുമ്പാവൂര്‍ റയോണ്‍ പുരം കളപ്പുരയ്ക്കല്‍ വീട് ഷറഫാണ് അറസ്റ്റിലായത്.
ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് കുടുങ്ങിയത്.
മുസ്ലിം ലീഗ് മുന്‍ മണ്ഡലം പ്രസിഡന്റാണ് അറസ്റ്റിലായ ഷറഫ്. പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 18 പേരാണ് കേസിലെ പ്രതികള്‍. പത്താം പ്രതിയാണ് അറസ്റ്റിലായ ഇപ്പോള്‍ ഷറഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: