തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനായി 1 മുതല്‍ 10 വരെയുളള ക്ലാസ്സുകളില്‍ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് പരിപാടി രൂപീകരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 2024-25 അക്കാദമിക വര്‍ഷം 8-ാം ക്ലാസ്സിലും 2025-26 അക്കാദമിക വര്‍ഷം 8, 9 ക്ലാസ്സുകളിലും 2026-27 അക്കാദമിക വര്‍ഷം 8, 9, 10 ക്ലാസ്സുകളിലും പൊതുപരീക്ഷയില്‍ സബജക്ട് മിനിമം നടപ്പാക്കുന്നതിനും നിരന്തര മൂല്യ നിര്‍ണ്ണയത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നതിനും നടപടി സ്വീകരിച്ചു വരുന്നു. മെരിറ്റ് മാത്രം പരിഗണിക്കുന്നതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഓരോ വിദ്യാലയത്തിലെയും എല്ലാ കുട്ടികള്‍ക്കും പഠന പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് പ്രഥമാധ്യാപകന്‍ ഉറപ്പുവരുത്തണം. പാദ, അര്‍ദ്ധ, വാര്‍ഷിക പരീക്ഷകള്‍ക്കു ശേഷമുളള ദിവസങ്ങളില്‍ പരിഹാരബോധന പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കണം. നിരന്തര മൂല്യനിര്‍ണ്ണയ പ്രക്രിയ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഓരോ ക്ലാസ്സിലും പ്രവര്‍ത്തനരേഖ വികസിപ്പിക്കേണ്ടതാണ്. ഇത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‌കീം ഓഫ് വര്‍ക്കിന്റെയും ടീച്ചര്‍ ടെക്സ്റ്റിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കേണ്ടതാണ്. നിരന്തര മൂല്യനിര്‍ണ്ണയം സമഗ്രവും സുതാര്യവുമാക്കുന്നതിന് നിലവില്‍ ഉപയോഗത്തിലിരിക്കുന്ന സഹിതം പോര്‍ട്ടലിനോടോപ്പം സമഗ്ര പ്ലസും ഉപയോഗപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: