World

ഗൂഗിളിന് 20,000,000,000,000,000,000,000,000,000,000,000 ഡോളര്‍ പിഴയിട്ട് റഷ്യന്‍ കോടതി

Published by

മോസ്‌കോ: ഗൂഗിളിന് വൻതുക പിഴ ചുമത്തി റഷ്യ. രണ്ട് അൺഡിസിലിയൻ ഡോളറാണ് പിഴ ചുമത്തിയത്. രണ്ടിന് ശേഷം 34 പൂജ്യങ്ങളുള്ള, കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത തുകയാണ് ഇത്. അതായത് $20,000,000,000,000,000,000,000,000,000,000,000 ആണ് ചുമത്തിയിരിക്കുന്ന പിഴ.  രണ്ടിന് ശേഷം 34 പൂജ്യം ഡോളര്‍ (20 Decillion ഡോളര്‍) വരുന്ന വലിയ സംഖ്യ പിഴയായി ഒടുക്കണമെന്ന വിചിത്രമായ നിര്‍ദേശമാണ് ഗൂഗിളിന് റഷ്യ നല്‍കിയത്. യൂട്യൂബുമായി ബന്ധപ്പെട്ടാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫാബെറ്റിന് പിഴ ചുമത്തിയത്.

2022ല്‍ യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തെ തുടർന്നും, പ്രത്യേക സൈനിക നടപടികൾക്കും ശേഷമാണ് ചില യൂട്യൂബ് ചാനലുകള്‍ക്ക് ഗൂഗിള്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം നീക്കണമെന്ന് റഷ്യ നേരത്തെ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയായാണ് ഇതിനെ റഷ്യ കാണുന്നത്. ഗൂഗിള്‍ നിരോധനം പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് നിയമ നടപടി തുടങ്ങിയത്.

യൂട്യൂബില്‍ റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന മീഡിയ ചാനലുകളെ തടഞ്ഞുകൊണ്ട് ഗൂഗിള്‍ ദേശീയ പ്രക്ഷേപണ നിയമങ്ങള്‍ ലംഘിച്ചുവെന്ന റഷ്യന്‍ കോടതി വിധിയെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസ കാലയളവിനുള്ളില്‍ യൂട്യൂബില്‍ ചാനലുകള്‍ പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഓരോ ദിവസവും പിഴ ഇരട്ടിയാക്കി മൊത്തം പിഴത്തുക കൂട്ടുമെന്നും വിധിയില്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by